ആന്‍ഫീല്‍ഡിന്റെ ചരിത്രത്തിലെ കറുത്ത ഏടാകും; പണമെറിഞ്ഞ് സലയെ സ്വന്തമാക്കുക ആര്?

പരിശീലകന്‍ സ്ലോട്ടുമായുള്ള ബന്ധം വളരെ മോശമായ സാഹചര്യത്തില്‍ സല ആന്‍ഫീല്‍ഡ് വിടാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സലയും ലിവര്‍പൂളും തമ്മില്‍ രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ സല ലിവര്‍പൂള്‍ വിട്ടാല്‍ അത് ആന്‍ഫീല്‍ഡിന്റെ ചരിത്രത്തിലെ കറുത്ത ഏടായി മാറും.

author-image
Biju
New Update
salah

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കൂടുമാറ്റം നടത്താന്‍ സാധ്യതയുള്ള കളിക്കാരുടെ ലിസ്റ്റില്‍ ലിവര്‍പൂള്‍ മുന്നേറ്റനിര താരം മുഹമ്മദ് സല മുന്‍പില്‍ തന്നെയുണ്ട്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ വമ്പന്‍ ട്രാന്‍സ്ഫര്‍ ആയി സലയുടെ ക്ലബ് മാറ്റം മാറിയേക്കാം എന്ന വിലയിരുത്തല്‍ ശക്തമാണ്. 

പരിശീലകന്‍ സ്ലോട്ടുമായുള്ള ബന്ധം വളരെ മോശമായ സാഹചര്യത്തില്‍ സല ആന്‍ഫീല്‍ഡ് വിടാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സലയും ലിവര്‍പൂളും തമ്മില്‍ രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ സല ലിവര്‍പൂള്‍ വിട്ടാല്‍ അത് ആന്‍ഫീല്‍ഡിന്റെ ചരിത്രത്തിലെ കറുത്ത ഏടായി മാറും. കാരണം ലിവര്‍പൂളിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് സല. 

മൂന്ന് മത്സരങ്ങളില്‍ സലയെ ഇറക്കാതെ സ്ലോട്ട് ബെഞ്ചിലിരുത്തിയതോടെ പരസ്യമായി പ്രതികരിക്കുകയാണ് സല ചെയ്തത്. സ്ലോട്ടുമായി തനിക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നും സല തുറന്നടിച്ചു. പിന്നാലെ ചാംപ്യന്‍സ് ലീഗിലെ ഇന്ററിനെതിരായ മത്സരത്തിലും സലയെ സ്ലോട്ട് കളിപ്പിച്ചില്ല. ക്ഷമ പറയാതെ സലയെ ടീമിലേക്ക് വീണ്ടും പരിഗണിക്കില്ല എന്ന നിലപാടാണ് സ്ലോട്ട് സ്വീകരിച്ചത്. 

ബ്രൈറ്റണിനെ 2-0ന് തോല്‍പ്പിച്ച മത്സരത്തിന് ശേഷം മുഹമ്മദ് സല ലിവര്‍പൂള്‍ കാണികള്‍ക്ക് നേരെ കയ്യടിച്ച് വന്നു. സലയുടെ മുഖത്ത് നിന്ന് അതൊരു വൈകാരിക നിമിഷമാണ് എന്ന് വായിച്ചെടുക്കാമായിരുന്നു എന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ വിലയിരുത്തല്‍. ആരാധകരോട് ഗുഡ് ബൈ പറയുകയായിരുന്നു സല എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.