Mohammad Shami ( File Photo)
മുംബൈ : ന്യൂസിലന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായുള്ള ടീമില്‍ ഷമി ഉണ്ടാകില്ല. പരിക്കു മാറി ഷമി തിരിച്ചുവരവ് നടത്തുമെന്ന് വിചാരിച്ചിരുന്നെങ്ങെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചില്ല. കണങ്കാലിനേറ്റ പരിക്ക് മൂലം ഓസ്‌ട്രേലിയന്‍ പര്യടനവും രഞ്ജി ട്രോഫിയിലെ ആദ്യ രണ്ട്
മത്സരവും നഷ്ടമാകും. കളത്തിലേക്കുള്ള തിരിച്ചുവരവിനായി ഷമി ഇനിയും കാത്തിരിക്കേണ്ടി വരും. കണങ്കാലിനേര്‌റ പരിക്ക് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് താരത്തിന് പരമ്പരകള്‍ നഷ്ടമായത്.
2023 ലെ ലോകകപ്പിലെ ഏകദിനത്തിലാണ് താരത്തിന് പരിക്ക് പറ്റുന്നത്. പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയും ചെയ്തിരുന്നു. ഇന്ത്യന്‍ പ്രമീയര്‍ ലീഗും ടി20 ലോകകപ്പും താരത്തിന് നഷ്ടമായി. ഡൊമസ്റ്റിക് മാച്ചുകളില്‍ കളിക്കണമെന്ന് ഷമി ആഗ്രഹിച്ചിരുന്നുവെങ്കിലും സാഹചര്യം അനുകൂലമായിരുന്നില്ല. ആരോഗ്യം വീണ്ടെടുത്ത് ഷമിയുടെ ആരോഗ്യത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഷമി എത്രയുപം പെട്ടെന്ന് പരിക്ക് മാറി തിരിച്ചെത്താനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
രോഹിത് ശര്‍മ നയിക്കുന്ന ടീമിലേക്ക് വിരാട് കോലി, ജസ്പ്രീത് ബുമ്ര ഉള്‍പ്പടെയുള്ള പ്രധാന താരങ്ങളെല്ലാം മടങ്ങിയെത്തിയെത്തിയിട്ടുണ്ട്. ഋഷഭ് പന്തിനൊപ്പം രാജസ്ഥാന്‍ റോയല്‍സ് താരം ധ്രുവ് ജുറെല്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി. 16ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം. പുണെയിലും മുംബൈയിലുമാണു രണ്ടും മൂന്നും മത്സരങ്ങള്‍.