പ്ലേയിംങ് ഇലവനില്‍ തിരിച്ചെത്തി മുഹമ്മദ് ഷമി

2023 നവംബറിലെ ഏകദിന ലോകകപ്പ് ഫൈനല്‍ മുതല്‍ ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ഷമിയെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഉള്‍പ്പെടുത്തിയില്ല,, ഇത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തി

author-image
Prana
New Update
mohammad shami

 പ്ലേയിംങ് ഇലവനില്‍ തിരിച്ചെത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. 2023 നവംബറിലെ ഏകദിന ലോകകപ്പ് ഫൈനല്‍ മുതല്‍ ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ഷമിയെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഉള്‍പ്പെടുത്തിയില്ല, ഇത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തി.ഇടംകൈയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംങിന് പകരമാണ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായ മൂന്നാം തവണയും ബോളിംങാണ് തിരഞ്ഞെടുത്തത്.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഷമിയെ കണങ്കാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. നേരത്തേ ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുത്തിട്ടും ഷമിക്ക് യഥാസമയം പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാനായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരം രാജ്‌കോട്ടിലാണ് നടക്കുന്നത്. മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ തന്നെയാണ് ഇന്നും വിക്കറ്റ് കീപ്പറായി കളിക്കുന്നത്. 

mohammed shami