മൂന്ന് മാസമായി ശമ്പളമില്ലെന്ന് ഫിഫയ്ക്ക് പരാതി

ശമ്പളം മുടങ്ങിയതിനെതിരെ റഷ്യന്‍ കോച്ച് ഫിഫയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ദ്രേ രാജിവച്ചതോടെ സഹപരിശീലകന്‍ മെഹറാജുദ്ദീന്‍ വാദുവിനെ മുഹമ്മദന്‍സ് താല്‍ക്കാലിക കോച്ചായി നിയമിച്ചു.

author-image
Biju
New Update
GHSfr

Chernyshov

കൊല്‍ക്കത്ത: ഐ എസ് എല്‍ ക്ലബ്, മുഹമ്മദന്‍ സ്പോര്‍ട്ടിംഗിന്റെ കോച്ച് ആന്ദ്രേ ചെര്‍ണിഷോവ് രാജിവച്ചു. മൂന്ന് മാസമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് റഷ്യന്‍ കോച്ചിന്റെ രാജി. കഴിഞ്ഞ സീസണില്‍ മുഹമ്മദന്‍സിനെ ഐ ലീഗ് ചാംപ്യന്‍മാരാക്കിയ പരിശീലനാകനാണ് ആന്ദ്രേ.

ഇതോടെയാണ് മുഹമ്മദന്‍സ് ഐ എസ് എല്ലിലേക്ക് സ്ഥാനക്കയറ്റം നേടിയത്. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനാല്‍ മുഹമ്മദന്‍സുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്നും കരിയറിലെ ഏറ്റവും ദുഷ്‌കരമായ തീരുമാനം എടുക്കേണ്ടിവന്നതില്‍ വിഷമമുണ്ടെന്നും ആന്ദ്രേ പറഞ്ഞു. ശമ്പളം മുടങ്ങിയതിനെതിരെ റഷ്യന്‍ കോച്ച് ഫിഫയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ദ്രേ രാജിവച്ചതോടെ സഹപരിശീലകന്‍ മെഹറാജുദ്ദീന്‍ വാദുവിനെ മുഹമ്മദന്‍സ് താല്‍ക്കാലിക കോച്ചായി നിയമിച്ചു.