വെറും 10 റണ്‍സിന് ഓള്‍ഔട്ട്;  മംഗോളിയ നാണക്കേടിന്റെ പിടിയില്‍

2023 ഫെബ്രുവരിയില്‍ സ്‌പെയിനിനെതിരേ 10 റണ്‍സിന് ഓള്‍ഔട്ടായ ഐല്‍ ഓഫ് മെന്‍ ടീമിന്റെ പേരിലായിരുന്ന അന്താരാഷ്ട്ര ടി20-യിലെ ഏറ്റവും ചെറിയ സ്‌കോറെന്ന നാണക്കേട് ഇനി മംഗോളിയയും പങ്കിടും.

author-image
Athira Kalarikkal
New Update
mangolia
Listen to this article
0.75x1x1.5x
00:00/ 00:00

 ബംഗി : അന്താരാഷ്ട്ര ടി20-യിലെ ഏറ്റവും ചെറിയ സ്‌കോറെന്ന നാണക്കേട് ഇനി മംഗോളിയ ക്രിക്കറ്റ് ടീമിന് കൂടി സ്വന്തം. സിംഗപ്പുരിനെതിരേ വ്യാഴാഴ്ച നടന്ന ഐസിസി ടി20 ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ മത്സരത്തിലാണ് മംഗോളിയ വെറും 10 റണ്‍സിന് ഓള്‍ഔട്ടായത്. 11 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംഗപ്പുര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വെറും അഞ്ചു പന്തില്‍ ലക്ഷ്യത്തിലെത്തി.

2023 ഫെബ്രുവരിയില്‍ സ്‌പെയിനിനെതിരേ 10 റണ്‍സിന് ഓള്‍ഔട്ടായ ഐല്‍ ഓഫ് മെന്‍ ടീമിന്റെ പേരിലായിരുന്ന അന്താരാഷ്ട്ര ടി20-യിലെ ഏറ്റവും ചെറിയ സ്‌കോറെന്ന നാണക്കേട് ഇനി മംഗോളിയയും പങ്കിടും. സ്പെയിനിനെതിരേ വെറും 8.4 ഓവറുകള്‍ മാത്രമായിരുന്നു അന്ന് ഐല്‍ ഓഫ് മെന്‍ ടീമിന്റെ ഇന്നിങ്സ് നീണ്ടത്.

നാല് ഓവറില്‍ വെറും മൂന്ന് റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷ ഭരദ്വാജാണ് മംഗോളിയ ടീമിനെ നാണക്കേടിലേക്ക് തള്ളിവിട്ടത്. അക്ഷയ് പുരി രണ്ടു വിക്കറ്റ് വീഴ്ത്തി. മംഗോളിയ ടീമിലെ അഞ്ചു പേര്‍ സംപൂജ്യരായിരുന്നു.

cricket Mangolia