ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിൽ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 130 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിംഗിൽ വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ അർഷ്ദീപ് സിങ്, അക്‌സർ പട്ടേൽ, ഹർദിക് പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റും നേടി. ഹർദിക്കിന്റെ ഈ രണ്ട് വിക്കറ്റ് നേട്ടത്തോടെ ഇന്റർനാഷണൽ ടി-20യിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് ഹർദിക് പാണ്ട്യ. 91 വിക്കറ്റുകളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. 89 വിക്കറ്റുകൾ നേടിയ ജസ്പ്രീത് ബുംറ 90 വിക്കറ്റുകൾ നേടിയ ഭുവനേശ്വർ കുമാർ എന്നിവരെ മറികടന്നാണ് ഹർദിക് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. മത്സരത്തിൽ ഇംഗ്ലണ്ടിനായി ജോസ് ബട്ലർ മികച്ച പ്രകടനം നടത്തി. 44 പന്തിൽ 68 റൺസാണ് ബട്ലർ നേടിയത്. എട്ട് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.
കൂടുതൽ വിക്കറ്റുകൾ: ഇന്ത്യക്കാരിൽ മൂന്നാമനായി ഹർദിക്
89 വിക്കറ്റുകൾ നേടിയ ജസ്പ്രീത് ബുംറ 90 വിക്കറ്റുകൾ നേടിയ ഭുവനേശ്വർ കുമാർ എന്നിവരെ മറികടന്നാണ് ഹർദിക് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. മത്സരത്തിൽ ഇംഗ്ലണ്ടിനായി ജോസ് ബട്ലർ മികച്ച പ്രകടനം നടത്തി
New Update