ശ്രേയസ്സ് അയ്യരും മൃണാല്‍ ഠാക്കൂറും ഡേറ്റിങ്ങില്‍?

മൃണാലും ശ്രേയസ് അയ്യരും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന് അവകാശപ്പെട്ട് ഒട്ടേറെ പോസ്റ്റുകളാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സൈബര്‍ ലോകത്ത് കറങ്ങുന്നത്. ഇരുവരും ഒന്നിച്ചു സമയം ചെലവഴിച്ചെന്ന് അവകാശപ്പെട്ടുള്ള പോസ്റ്റ് റെഡിറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

author-image
Biju
New Update
mrinal

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ്സ് അയ്യരുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കു മറുപടി നല്‍കി നടി മൃണാല്‍ ഠാക്കൂര്‍. ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ച ചെറുവിഡിയോയിലാണ് മൃണാല്‍ ഇതു സംബന്ധിച്ച് പരോക്ഷ വിശദീകരണം നല്‍കിയത്. ''അവര്‍ സംസാരിക്കുന്നു, ഞങ്ങള്‍ ചിരിക്കുന്നു. കിംവദന്തികള്‍ സൗജന്യ പിആര്‍ ആണ്, സൗജന്യ കാര്യങ്ങള്‍ എനിക്ക് ഇഷ്ടമാണ്!''- അഭ്യൂഹങ്ങള്‍ തള്ളി മൃണാല്‍, നര്‍മത്തില്‍ പൊതിഞ്ഞു പറഞ്ഞു. വിഡിയോയില്‍, മൃണാലിന്റെ പുറകില്‍ അമ്മ ഇരിക്കുന്നതും ഇരുവരും ചിരിക്കുന്നതും കാണാം.

മൃണാലും ശ്രേയസ് അയ്യരും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന് അവകാശപ്പെട്ട് ഒട്ടേറെ പോസ്റ്റുകളാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സൈബര്‍ ലോകത്ത് കറങ്ങുന്നത്. ഇരുവരും ഒന്നിച്ചു സമയം ചെലവഴിച്ചെന്ന് അവകാശപ്പെട്ടുള്ള പോസ്റ്റ് റെഡിറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇതിനെ ചുറ്റുപ്പറ്റി ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. ഇതോടെയാണ് മൃണാല്‍ തന്നെ അഭ്യൂഹങ്ങള്‍ തള്ളി രംഗത്തെത്തിയത്. എന്നാല്‍ ശ്രേയസ് അയ്യര്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിട പരുക്കേറ്റ ശ്രേയസ് അയ്യര്‍, മെല്‍ബണിലെ ചികിത്സയ്ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ദീര്‍ഘമായ വിശ്രമം വേണ്ട താരം. മാര്‍ച്ചില്‍ ഐപിഎലിലൂടെ മാത്രമേ ക്രിക്കറ്റിലേക്കു തിരിച്ചെത്തൂ. അതേസമയം, ഹിന്ദി ചിത്രമായ ദോ ദീവാനേ ഷെഹര്‍ മേം ആണ് മൃണാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.