മഞ്ഞുമ്മൽ ബോയ്സ്കാണാൻ ധോണിയും ദീപക് ചാഹറും ; ആരവങ്ങളോടെ  ആരാധകർ

തിയറ്ററിൽ എത്തി സിനിമ കണ്ട് ചെന്നൈ സൂപ്പർ കിങ്സ് സൂപ്പര്‍ താരം എം.എസ്. ധോണി. മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി 200 കോടി ക്ലബ്ബിൽ കേറിയ മഞ്ഞുമ്മൽ ബോയ്സ്ആണ് ധോണി കാണാനെത്തിയത്.

author-image
Rajesh T L
Updated On
New Update
ms dhoni

ms dhoni chahar deepak

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ വിജയം തിയറ്ററിൽ പോയി സിനിമ കണ്ട് ആഘോഷിച്ച്  ചെന്നൈ സൂപ്പർ കിങ്സ് സൂപ്പര്‍ താരം എം.എസ്. ധോണി. മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി 200 കോടി ക്ലബ്ബിൽ കേറിയ  മഞ്ഞുമ്മൽ ബോയ്സ്കാണാൻ ആണ് ധോണി എത്തിയത്.  ധോണിയ്ക്കൊപ്പം  ചിത്രം കാണാൻ  ചെന്നൈ സൂപ്പർ കിങ്സിലെ സഹതാരം ദീപക് ചാഹറും ഉണ്ടായിരുന്നു. ചെന്നൈയിലെ പിവിആർ സത്യം സിനിമാസിലാണ് താരങ്ങൾ എത്തിയത് . 

ധോണിയും ദീപക് ചഹാറുംയും തിയേറ്ററിൽ ഉണ്ടെന്നുള്ള വിവരം പരന്നതോടെ  തീയേറ്ററിലേക്ക് ആരാധകർ തിങ്ങിക്കൂടുകയായിരുന്നു . സ്റ്റേഡിയത്തിനെതിക്കാൾ ആരവങ്ങളോടെയും ആർപ്പുവിളികളോടെയുമാണ് സിനിമ കണ്ടിറങ്ങിയ താരത്തെ ആരാധകർ വരവേറ്റത് . ആറു വിക്കറ്റ് വിജയമാണ് ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ആർസിബി ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 18.4 ഓവറിലാണ് ചെന്നൈ മറികടന്നത്.

കിവീസ് താരം രചിൻ രവീന്ദ്ര (15 പന്തിൽ 37), ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ശിവം ദുബെ (28 പന്തിൽ 34*), രവീന്ദ്ര ജഡേജ (17 പന്തിൽ 25*) എന്നിവരുടെ ബാറ്റിങ്ങിലൂടെയാണ് ഐ പി എല്ലിൽ ചെന്നൈ വിജയക്കൊടി പാറിച്ചത്.  ബാറ്റിങ്ങിന് ഇറങ്ങാതെ വിക്കറ്റ് കീപ്പറായി ധോണി  തിളങ്ങി . ഋതുരാജ് ഗെയ്ക്‌വാദ് ക്യാപ്റ്റനായ ശേഷമുള്ള ആദ്യ മത്സരം കൂടിയായിരുന്നു ഇത്.

ms dhoni chennai super kings BANGALORE ROYAL CHALLENGERS manjummal boys