അവസാനം അത് സംഭവിച്ചു; ധോണി ഔട്ട്

ഇതിനു മുമ്പ് നടന്ന ഒമ്പത് മത്സരങ്ങളിലും ധോണി പുറത്തായിരുന്നില്ല. ഇന്ന് പഞ്ചാബിന് എതിരായ മത്സരത്തില്‍ അവസാന പന്തില്‍ ഒരു രണ്ട് ഓടവെ റണ്ണൗട്ട് ആയാണ് ധോണി പുറത്തായത്

author-image
Sruthi
New Update
MS Dhoni

MS Dhoni dismissed for first time in this Indian Premier League edition

Listen to this article
0.75x1x1.5x
00:00/ 00:00

ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ ആദ്യമായി കളിയില്‍ നിന്ന് പുറത്തായി. എംഎസ് ധോണി. ഇതിനു മുമ്പ് നടന്ന ഒമ്പത് മത്സരങ്ങളിലും ധോണി പുറത്തായിരുന്നില്ല. ഇന്ന് പഞ്ചാബിന് എതിരായ മത്സരത്തില്‍ അവസാന പന്തില്‍ ഒരു രണ്ട് ഓടവെ റണ്ണൗട്ട് ആയാണ് ധോണി പുറത്തായത്.

സീസണിലെ ഇന്നിങ്‌സുകള്‍

ഇന്ന് 11 പന്തില്‍ പതിനാല് റണ്‍സ് എടുത്താണ് ധോണി പുറത്തായത്. ഇതിനുമുമ്പ് ബാറ്റ് കിട്ടിയ 7 മത്സരങ്ങളിലും ധോണി നോട്ടൗട്ട് ആയിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ 37 റണ്‍സ് എടുത്ത് നോട്ടൗട്ട്, സണ്‍റൈസസിനും കൊല്‍ക്കത്തക്കും എതിരെ ഓരോ റണ്‍സ് എടുത്ത് നോട്ടൗട്ട്, മുംബൈ ഇന്ത്യന്‍സിനെതിരെ 20 റണ്‍സ് എടുത്തു നോട്ടൗട്ട്് ലക്‌നോനെതിരെ ഒരു മത്സരത്തില്‍ 28 റണ്‍സും ഒരു മത്സരത്തില്‍ നാല് റണ്‍സും എടുത്തു നോട്ടൗട്ട്, അവസാന മത്സരത്തില്‍ സണ്‍റൈസസിനെതിരെ നാല് റണ്‍സ് എടുത്ത് നോട്ടൗട്ട് ഇങ്ങനെയായിരുന്നു ധോണിയുടെ ഇതിനു മുന്നേയുള്ള ഇന്നിങ്‌സുകള്‍. MS Dhoni 

ms dhoni ipl