ms dhoni may undergo surgery retirement decision only after that
ഐപിഎല്ലിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ധോണി സിഎസ്‌കെ മാനേജ്‌മെന്റുമായി ചർച്ച നടത്തിയിട്ടില്ലെന്ന് റിപ്പോർട്ട്.രണ്ട് മാസങ്ങൾക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് ധോണി പറഞ്ഞതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കളിക്കളത്തിൽ അദ്ദേഹം ഇപ്പോഴും ഫിറ്റാണ്. അദ്ദേഹം തീരുമാനം അറിയിക്കാതെ തങ്ങൾ ഔദ്യോഗികമായി പ്രതികരിക്കില്ല. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നും സിഎസ്‌കെ വക്താവ് പറഞ്ഞു.
കാലിലെ മസിലിനേറ്റ പരിക്കിനെ തുടർന്ന് ധോണി ലണ്ടനിൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമാകുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പൂർണ ആരോഗ്യവനല്ലെങ്കിലും അദ്ദേഹം ക്രിക്കറ്റ് കളിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. ലണ്ടനിലെ ശസ്ത്രക്രിയയ്‌ക്ക് ശേഷമേ വിരമിക്കലിനെ കുറിച്ച് അദ്ദേഹം തീരുമാനമെടുക്കൂ.പൂർവ്വ സ്ഥിതിയിൽ ആരോഗ്യം വീണ്ടെടുക്കാൻ ആറുമാസം വരെ സമയമെടുക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ധോണി റാഞ്ചിയിലെത്തിയിരുന്നു. വിരമിക്കലിനെ കുറച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാനും താരം തയ്യാറായിരുന്നില്ല. ധോണിയുടെ അവസാന സീസണാണിതെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.