ചെന്നൈയെ നയിക്കാന്‍ വീണ്ടും ധോണി

അഞ്ച് തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കിരീടത്തിലേയ്ക്ക് നയിച്ച നായകനാണ് ധോണി. 2023ലാണ് അവസാനമായി ധോണിയ്ക്ക് കീഴില്‍ ചെന്നൈ കിരീടം ചൂടിയത്. ഇതിന് ശേഷം ധോണി റിതുരാജ് ഗെയ്ക്വാദിന് ക്യാപ്റ്റന്‍സി കൈമാറുകയായിരുന്നു. 2010, 2011, 2018, 2021, 2023 എന്നീ സീസണുകളിലാണ് ധോണിയ്ക്ക് കീഴില്‍ ചെന്നൈ ചാമ്പ്യന്‍മാരായത്.

author-image
Biju
New Update
sGfd

ചെന്നൈ: ഐപിഎല്ലില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. പരിക്കേറ്റ നായകന്‍ റിതുരാജ് ഗെയ്ക്വാദിന് ഈ സീസണ്‍ നഷ്ടമാകും. ഇതോടെയാണ് വീണ്ടും മഞ്ഞപ്പടയുടെ തലപ്പത്തേയ്ക്ക് ധോണി തിരിച്ചെത്തുന്നത്. കൈമുട്ടിന് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ഗെയ്ക്വാദിന് ഈ സീസണ്‍ നഷ്ടമായത്. ചെന്നൈയുടെ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു. 

അഞ്ച് തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കിരീടത്തിലേയ്ക്ക് നയിച്ച നായകനാണ് ധോണി. 2023ലാണ് അവസാനമായി ധോണിയ്ക്ക് കീഴില്‍ ചെന്നൈ കിരീടം ചൂടിയത്. ഇതിന് ശേഷം ധോണി റിതുരാജ് ഗെയ്ക്വാദിന് ക്യാപ്റ്റന്‍സി കൈമാറുകയായിരുന്നു. 2010, 2011, 2018, 2021, 2023 എന്നീ സീസണുകളിലാണ് ധോണിയ്ക്ക് കീഴില്‍ ചെന്നൈ ചാമ്പ്യന്‍മാരായത്. 

ഈ സീസണില്‍ സമീപകാലത്തൊന്നും നേരിടാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ്  ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കടന്നുപോകുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ വിജയിച്ചെങ്കിലും പിന്നീട് കളിച്ച നാല് മത്സരങ്ങളിലും ടീം പരാജയപ്പെടുകയായിരുന്നു. ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് ചെന്നൈയ്ക്ക് പലപ്പോഴും തിരിച്ചടിയായത്. 180ന് മുകളില്‍ സ്‌കോര്‍ ചെയ്താല്‍ ചെന്നൈയെ പരാജയപ്പെടുത്താം എന്ന നിലയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. റണ്‍ ചേസില്‍ സ്‌കോറിംഗിന് വേഗം കൂട്ടാനാകാതെ ധോണി ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിഷമിക്കുന്നത് ആരാധകരെയും നിരാശരാക്കിയിരുന്നു.

m s dhoni