Mohammad Shami's come back from injury
മുഹമ്മദ് ഷമി രഞ്ജി ട്രോഫിയില്‍ കളിക്കും. കണങ്കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് തിരികെ വരുന്ന ഷമി രഞ്ജി ട്രോഫിയില്‍ തന്റെ ആഭ്യന്തര ടീമായ ബംഗാളിനായാണ് കളിക്കുക. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ആണ് രഞ്ജിയില്‍ ഷമി കളിക്കുന്നത്. ഒക്ടോബര്‍ 11ന് യുപിക്കെതിരെയും കൊല്‍ക്കത്തയില്‍ ഒക്ടോബര്‍ 18ന് ബിഹാറിനെതിരെയും നടക്കുന്ന ബംഗാളിന്റെ രഞ്ജി മത്സരങ്ങളില്‍ ആകും ഷമി കളിക്കുക. ഈ രണ്ട് മത്സരങ്ങളില്‍ ഒന്ന് മാത്രമെ ഷമി കളിക്കാന്‍ സാധ്യതയുള്ളൂ. ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര ഒക്ടോബര്‍ 19 മുതല്‍ ബെംഗളൂരുവിലാണ് ആരംഭിക്കുന്നത്. ഏകദിന ലോകകപ്പിനു ശേഷം ഷമി ക്രിക്കറ്റ് കളിച്ചിട്ടില്ല.