ഹസാരെ ട്രോഫിയില്‍ ഷമിയും

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഷമി ടീം ഇന്ത്യയിലേക്ക് ചേക്കേറുമെന്ന ഊഹാപോഹങ്ങള്‍ക്ക് ഇതോടെ അവസാനിക്കുന്നു.

author-image
Athira Kalarikkal
New Update
mohammad shami

Muhammad Shami

വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള ബംഗാള്‍ ടീമില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തി. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഷമി ടീം ഇന്ത്യയിലേക്ക് ചേക്കേറുമെന്ന ഊഹാപോഹങ്ങള്‍ക്ക് ഇതോടെ അവസാനിക്കുന്നു.

സുദീപ് കുമാര്‍ ഘരാമിയുടെ നേതൃത്വത്തിലും ലക്ഷ്മി രത്തന്‍ ശുക്ലയുടെ പരിശീലകനായും ഇറങ്ങുന്ന ബംഗാള്‍ ഡല്‍ഹിക്കെതിരെ ഹൈദരാബാദില്‍ ഡിസംബര്‍ 21 ന് തങ്ങളുടെ പ്രചാരണം ആരംഭിക്കും.

സുദീപ് കുമാര്‍ ഘരാമി (സി), മുഹമ്മദ് ഷമി, അനുസ്തുപ് മജുംദാര്‍, അഭിഷേക് പോറെല്‍ (വി.കെ.), സുദീപ് ചാറ്റര്‍ജി, കരണ്‍ ലാല്‍, ഷാക്കിര്‍ ഹബീബ് ഗാന്ധി (വി.കെ.), സുമന്ത ഗുപ്ത, ശുഭം ചാറ്റര്‍ജി, രഞ്‌ജോത് സിങ് ഖൈറ, പ്രദീപ്ത പ്രമാണിക്, കൗശിക് മൈതി , വികാസ് സിംഗ് (സീനിയര്‍), മുകേഷ് കുമാര്‍, സക്ഷം ചൗധരി, രോഹിത് കുമാര്‍, മുഹമ്മദ് കൈഫ്, സൂരജ് സിന്ധു ജയ്സ്വാള്‍, സയന്‍ ഘോഷ്, കനിഷ്‌ക് സേത്ത് എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍. 

 

muhammad shami