മുഹമ്മദ് ഷമി ഈസ് ബാക്ക്; രഞ്ജി ട്രോഫിയില്‍ കളിക്കും

ഷമി മാച്ച് ഫിറ്റ്‌നസില്‍ എത്തുകയാണെങ്കില്‍ മൂന്നാം ടെസ്റ്റിന് മുമ്പ് ഷമി ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ന്യൂസിലന്‍ഡ് ഇന്ത്യ പര്യടനത്തില്‍ വന്‍ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 

author-image
Athira Kalarikkal
New Update
m shami

Muhammad Shami

ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി തിരിച്ചെത്തി. രഞ്ജി ട്രോഫിയില്‍ ബംഗാളിന്റെ അടുത്ത മത്സരത്തില്‍ ഷമി കളിക്കും. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമി മാസങ്ങളായി പുറത്താണ്. 

മധ്യപ്രദേശിനെതിരായ ബംഗാളിന്റെ വരാനിരിക്കുന്ന മത്സരത്തില്‍ ഷമി കളിക്കും. നവംബര്‍ 22 ന് ആരംഭിക്കാനിരിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്ക് തയ്യാറെടുക്കുമ്പോള്‍ രഞ്ജി ട്രോഫിയിലെ ഷമിയുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും.

 ഷമി മാച്ച് ഫിറ്റ്‌നസില്‍ എത്തുകയാണെങ്കില്‍ മൂന്നാം ടെസ്റ്റിന് മുമ്പ് ഷമി ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ന്യൂസിലന്‍ഡ് ഇന്ത്യ പര്യടനത്തില്‍ വന്‍ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 

ഇനി അടുത്തത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മത്സരമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഇന്ത്യയുടെ മികച്ച പേസര്‍ മുഹമ്മദ് ഷമി തിരിച്ചെത്തുന്നതോടെ ടീമിന് മികച്ച വിജയം കൈവരിക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

 

 

cricket muhammad shami india