മള്‍ഡര്‍ ലാറയുടെ റെക്കോഡ് മറികടക്കണമായിരുന്നോ?

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് മറികടക്കാന്‍ മള്‍ഡര്‍ക്ക് അവസരമുണ്ടായിരുന്നു.

author-image
Jayakrishnan R
New Update
mulder

mulder



ബുലവായോ: സിംബാബ്വെയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ വ്യക്തിഗത സ്‌കോര്‍ 367ല്‍ നില്‍ക്കെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ വിയാന്‍ മള്‍ഡര്‍.  പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ. 

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് മറികടക്കാന്‍ മള്‍ഡര്‍ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ദിനം ഒന്നാം സെഷന്‍ അവസാനിച്ചതിന് പിന്നാലെ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മള്‍ഡര്‍ തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനും.

ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാമതാണിപ്പോള്‍ മള്‍ഡര്‍. ലാറ (400) ഒന്നാമത് തുടരുമ്പോള്‍ മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യൂ ഹെയ്ഡന്‍ (380) രണ്ടാം സ്ഥാനത്ത്. 2004ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ലാറയുടെ നേട്ടം. ഹെയ്ഡന്‍ 2003ല്‍ സിംബാബ്വെക്കെതിരേയും. ലാറ തന്നെയാണ് മൂന്നാം സ്ഥാനത്ത്. 1994ല്‍ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം 375 റണ്‍സ് നേടിയിരുന്നു. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ നാലാം സ്ഥാനത്ത്. 2006ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 374 റണ്‍സാണ് ജയവര്‍ധനെ അടിച്ചെടുത്തത്.

മള്‍ഡര്‍ എടുത്തത് ധീരമായ തീരുമാനമെന്ന് പറയുന്നവരുണ്ട്. അദ്ദേഹം വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി കളിച്ചില്ലെന്ന് വാദിക്കുന്നവരും ഏറെ. എന്നാല്‍ ലാറയെ മറികടക്കണമായിരുന്നു എന്ന് പറയുന്നവരുമുണ്ട്. മൂന്ന് ദിവസവും രണ്ട് സെഷനും ബാക്കി നില്‍ക്കെ ഇത്തരമൊരു തീരുമാനമെടുത്തത് മണ്ടത്തരമാണെന്ന് മറ്റു ചിലരുടെ അഭിപ്രായം.

cricket sports