/kalakaumudi/media/media_files/2025/03/11/KXrvc3Toov9Q2FQKTI08.jpg)
MUMBAI CITY Photograph: (google)
ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) നിർണായക വിജയത്തോടെ മുംബൈ സിറ്റി എഫ്‌സി പ്ലേ ഓഫിലെത്തി. ബെംഗളൂരു എഫ്‌സിയെ 2-0ന് തോൽപ്പിച്ച മുംബൈ, ആറാം സ്ഥാനത്തായിരുന്ന ഒഡീഷ എഫ്‌സിയെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി ആറാം സ്ഥാനത്തേക്ക് ഉയർന്നു, പ്ലേ ഓഫ് ഉറപ്പിച്ചു.മത്സരം ആരംഭിച്ച ആദ്യ മിനിറ്റുകളിൽ തന്നെ മുംബൈ ആധിപത്യം സ്ഥാപിച്ചു. എട്ടാം മിനിറ്റിൽ ലാലിയൻസ്വാല ചാങ്‌തേ കരേലിസിന്റെ അസിസ്റ്റിൽ വല കുലുക്കിയപ്പോൾ, 37-ാം മിനിറ്റിൽ കരേലിസ് പെനാൽറ്റിയിലൂടെ ലീഡ് ഇരട്ടിപ്പിച്ചു. രണ്ടാം പകുതിയിൽ ബെംഗളൂരു തിരിച്ചുവരാനുള്ള ശ്രമങ്ങൾ മുംബൈ പ്രതിരോധം തകർക്കുകയായിരുന്നു.ഈ വിജയത്തോടെ മുംബൈ 24 മത്സരങ്ങളിൽ നിന്ന് 36 പോയിന്റ് നേടി പ്ലേ ഓഫിന് യോഗ്യത നേടി. നേരത്തെ 33 പോയിന്റുമായി ആറാം സ്ഥാനത്തിരുന്ന ഒഡീഷ എഫ്‌സി പുറത്തായി. മുംബൈക്ക് സമനില പോലും പ്ലേ ഓഫിന് മതിയായിരുന്നു, എന്നാല്‍ നിർണായക മത്സരത്തിൽ അവർ വിജയത്തിലൂടെ പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു .