/kalakaumudi/media/media_files/2025/04/18/IJP0bsTrtSBvmvCqpa1Q.jpg)
മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വാംഖഡെയില്‍ നടന്ന മാച്ചില്‍
നാലുവിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മുംബൈ 11 പന്തുകൾ ശേഷിക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി വിജയിച്ചു.
മുംബൈയുടെ വില്‍ ജാക്‌സിന്റെ ഓള്‍റൗണ്ടിങ് മികവാണ് ജയത്തിന് പ്രധാന കാരണമായത്. രണ്ടുവിക്കറ്റും 36 റണ്‍സും നേടിയ പ്രകടനമായിരുന്നു വില്‍ ജാക്‌സിന്റേത്. 19-ാം ഓവറിലെ ആദ്യ പന്തിൽ തിലക് വർമ ബൗണ്ടറിയടിച്ച് ടീമിനെ ജയിപ്പിച്ചു.
ആദ്യഘട്ടത്തിൽ ഹൈദരാബാദിന്റെ റണ്‍വേട്ട വളരെ പതുക്കെയായിരുന്നു. അഭിഷേക് ശര്‍മ അഭിഷേക് ശര്‍മയും, ഹെന്റിച്ച് ക്ലാസനും അങ്കിത് വര്‍മയും മികച്ച പ്രകടനം കാഴ്ച്ചവച്ചു.