ഹൈദരാബാദിന് പടുകൂറ്റന്‍ സ്‌കോര്‍; അര്‍ദ്ധ സെഞ്ച്വറികളുമായി ഹെഡ്, അഭിഷേക്, ക്ലാസന്‍

ഐപിഎല്ലിലെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറായ 277 റണ്‍സാണ് ഹൈദരാബാദ് സ്വന്തമാക്കിയത്

author-image
Rajesh T L
New Update
ipl 2024

അഭിഷേക് ശര്‍മ

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സിനെതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഐപിഎല്ലിലെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറായ 277 റണ്‍സാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. 

ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ഹെന്‍ റിച് ക്ലാസനും അര്‍ദ്ധ സെഞ്ച്വറി അടിച്ചുകൂട്ടി. 34 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയ ക്ലാസനാണ് ടോപ് സ്‌കോറര്‍. 

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാമത്തെ ഓവറില്‍ ഓപ്പണര്‍ മായങ്കിനെ ഹൈദരാബാദിന് നഷ്ടമായി. 

പിന്നാലെ എത്തിയ അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡിനൊപ്പം ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് തുടര്‍ച്ചയായി ചലിപ്പിച്ചു. ടീം സ്‌കോര്‍ 100 കടത്തിയാണ് ട്രാവിസ് ഹെഡ് മടങ്ങിയത്. 

  

 

cricket ipl 2024 sunrisers hyderabad mumbai indian