New Update
/kalakaumudi/media/media_files/2025/04/21/LTyLRITpqkCjZH9yHIhf.jpg)
മുംബൈ: വാംഖഡെയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ വിജയം. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ നേടി.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെയും സൂര്യകുമാര്‍ യാദവിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങ് പ്രകടനമാണ് നടന്നത്.
രോഹിതും സൂര്യകുമാറും അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്നു.
രോഹിതും സൂര്യകുമാറും അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്നു.
രോഹിത് ശര്‍മ്മയും റിയാന്‍ റിക്കല്‍ട്ടണും തമ്മിലുള്ള
ഉജ്ജ്വല കൂട്ടുകെട്ടില്‍ ആറ് ഓവറില്‍ സ്‌കോര്‍ 62 ലെത്തി. തുടര്‍ന്ന് വന്ന രോഹിത്- സൂര്യകുമാര്‍ യാദവ് സഖ്യം ടീമിനെ അനായാസം വിജയത്തിലെത്തിച്ചു.
ഉജ്ജ്വല കൂട്ടുകെട്ടില്‍ ആറ് ഓവറില്‍ സ്‌കോര്‍ 62 ലെത്തി. തുടര്‍ന്ന് വന്ന രോഹിത്- സൂര്യകുമാര്‍ യാദവ് സഖ്യം ടീമിനെ അനായാസം വിജയത്തിലെത്തിച്ചു.
45 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ 76 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു സിക്‌സുകളും നാലു ഫോറുകളുമാണ് രോഹിത് ബൗണ്ടറി കടത്തിയത്. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 68 റണ്‍സെടുത്തു. സീസണിലെ നാലാം ജയം സ്വന്തമാക്കിയ മുംബൈ എട്ടു പോയിന്റുമായി ആറാം സ്ഥാനത്താണ്.
ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ മധ്യനിര താരങ്ങളായ ശിവം ദുബെയും രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ചറി നേടി.ഈ തോല്‍വി കൂടിയായപ്പോള്‍ ചെന്നൈ പത്താം സ്ഥാനത്തും തുടരുന്നു.