മുന്‍ ടീമിനോട് മുട്ടുമടക്കി ഹാര്‍ദിക്; മുംബൈയ്ക്ക് തോല്‍വി

ഐഎലിൽ   മുംബൈ ഇന്ത്യൻസിന് 6 റൺസിനെ ഗുജറാത്തിനോട് തോൽവി തുടർച്ചയായി ഇത് പന്ത്രണ്ടാം സീസണിലാണ് മുംബൈ ഐപിഎലിലെ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങുന്നത്.

author-image
Rajesh T L
Updated On
New Update
ഹാര്‍ദിക്

gujarat titans

Listen to this article
0.75x 1x 1.5x
00:00 / 00:00

അഹമ്മദാബാദ്:ഐപിഎല്ലിൽ  തോൽവിയോടെ തുട‌ക്കം കുറിച്ച്  ഹാർദിക് പാണ്ഡ്യ. ഗുജറാത്ത് ക്യാപ്റ്റൻസി ഉപേക്ഷിച്ച് മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറിയ പാണ്ഡ്യയോട് ഗുജറാത്ത് ടൈറ്റൻസിന്റെ മധുര പ്രതികാരം. 6 റൺസിനാണ് ഇന്ത്യൻസിന് തോൽവി. സീസണിലെ ആദ്യ മത്സരത്തിലാണ് പാണ്ഡ്യയുടെ ടീമിന് തോൽവിയുണ്ടായത് .

169 റൺസ് ആയിരുന്നു ടീമിന്റെ വിജയലക്ഷ്യം . എന്നാൽ 7 വിക്കറ്റുകൾ നിലനിൽക്കെ അവസാന 6 ഓവറിൽ 48 റൺസ് നേടണമായിരുന്നു .വളരെ മോശം ബാറ്റിംഗ് ആയിരുന്നു പിന്നീട് കാണാൻ കഴിഞ്ഞ്ത്. 11 ഡോട്ബോളുകളും വഴങ്ങിയാണ് കളി മുംബൈ തോറ്റത്. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 6ന് 168. മുംബൈ 20 ഓവറിൽ 9ന് 162.

തുടർച്ചയായി ഇത് പന്ത്രണ്ടാം  സീസണിലാണ് മുംബൈ ഐപിഎല്ലിൽ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങുന്നത്. പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു കീഴിലെ കന്നി മത്സര വിജയം ഗുജറാത്തിന് നേട്ടമായിട്ടുണ്ട് . ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവിലൂടെ ശക്തികൂടിയ  മുംബൈ ഇന്ത്യൻസ് ബോളിങ് നിരയാണ് മത്സരത്തിന്റെ തുടക്കത്തിൽ കാലുറപ്പിച്ചത് . ഡോസ് നേടി ബോളിങ് തിരഞ്ഞെടുത്ത മുംബൈ 14 റൺസ് മാത്രം നേടി 3 വിക്കറ്റെടുത്തു ബുമ്ര കരുത്തു തെളിയിച്ചു. ആദ്യ 11 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് നേടിയെടുത്ത ഗുജറാത്തിന് അവസാന 9 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 69 റൺസുകൾ മാത്രമാണ്. 

 

 

gujarat titans mumbai indians ipl2024