പുതിയ ചിത്രവുമായി മുരളി ഗോപി

മലയാള - തമിഴ് ചിത്രത്തില്‍ നിഖില വിമല്‍,  ശാന്തി ബാലചന്ദ്രന്‍, സരിത കുക്കു, ഇന്ദ്രന്‍സ്, മുരളി ഗോപി, സിദ്ധിക്ക്, രഞ്ജി പണിക്കര്‍, ശരത് അപ്പാനി, തരികിട സാബു, തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

author-image
Athira Kalarikkal
Updated On
New Update
murali gopi 2
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി : മുരളി ഗോപിയുടെ രചനയില്‍ വീണ്ടുമൊരു ചിത്രത്തിന് തുടക്കം കുറിച്ചു. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ തമിഴ്‌നാട്ടിലെ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തില്‍ വച്ചു നടന്നു. സിനിമയില്‍ ആര്യ നായകനാകും. മലയാള - തമിഴ് ചിത്രത്തില്‍ നിഖില വിമല്‍,  ശാന്തി ബാലചന്ദ്രന്‍, സരിത കുക്കു, ഇന്ദ്രന്‍സ്, മുരളി ഗോപി, സിദ്ധിക്ക്, രഞ്ജി പണിക്കര്‍, ശരത് അപ്പാനി, തരികിട സാബു, തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ടിയാന്‍ എന്ന ബിഗ് ബഡ്ജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും ജിയെന്‍ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. 


ടിയാന്‍ എന്ന ബിഗ് ബഡ്ജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും ജിയെന്‍ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമ മാര്‍ക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാര്‍ നിര്‍മ്മിക്കുന്ന പതിനാലാമത് ചിത്രമാണ് ഇത്. നിലവില്‍ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. ബ്രിഗ്ഫോര്‍ത്ത് അഡ്വെര്‍ടൈസിങ് ആണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ്.

malayalam movie murali gopi