മുരളി ശ്രീശങ്കറിന് പരിക്ക്; പാരിസ് ഒളിംപിക്സില്‍ നിന്ന് പിന്മാറി

പാരിസ് ഒളിംപിക്സില്‍ നിന്ന് മലയാളി താരം മുരളി ശ്രീശങ്കര്‍ പിന്മാറി. ബുധനാഴ്ച പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ശ്രീശങ്കറിന്റെ കാലിന് പരുക്കേറ്റത്. 

author-image
Athira Kalarikkal
Updated On
New Update
Murali Srisankar

Murali Srisankar

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി : പരിക്കേറ്റതിനെ  തുടര്‍ന്ന് ജൂലൈയില്‍ നടക്കുന്ന പാരിസ് ഒളിംപിക്സില്‍ നിന്ന് മലയാളി താരം മുരളി ശ്രീശങ്കര്‍ പിന്മാറി. സമൂഹ്യ മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. 

കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ വേണമെന്നാണ് അറിയിച്ചിരിക്കുന്നത്. ശസ്ത്രക്രിയ്ക്കായി മുംബൈയിലാണ് താരമിപ്പോള്‍. ബുധനാഴ്ച പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ശ്രീശങ്കറിന്റെ കാലിന് പരുക്കേറ്റത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ താന്‍ നടത്തിയ കഷ്ടപ്പാട് ഒരു കാര്യത്തിന് വേണ്ടിയായിരുന്നു. അതില്‍ നിന്ന് പിന്മാറുന്നുവെന്നും താരം സമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 8.37 മീറ്റര്‍ ചാടിയതോടെയാണ് ശ്രീശങ്കറിന് ഒളിംപിക്സ് യോഗ്യത ലഭിച്ചത്. 

ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും ശ്രീശങ്കര്‍ നേടിയിരുന്നു. ലോങ്ജംപ് ലോക റാങ്കിങ്ങില്‍ നിലവില്‍ ഏഴാം സ്ഥാനത്തുള്ള ശ്രീശങ്കര്‍ പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്  അത്‌ലീറ്റായിരുന്നു.

 

 

 

 

 

paris olympics 2024 Murali Srisankar