മുഷ്താഖ്അലി ട്രോഫി: കേരളം പുറത്ത്; ആന്ധ്രയും മുംബൈയും ക്വാര്‍ട്ടറില്‍

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആന്ധ്ര പ്രദേശിനെ മുംബൈ നാല് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ അസ്തമിച്ചത്.

author-image
Prana
New Update
sanju smat

മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ നിന്ന് കേരളം പുറത്ത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആന്ധ്ര പ്രദേശിനെ മുംബൈ നാല് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ അസ്തമിച്ചത്. ഗ്രൂപ്പ് ഇയില്‍ മുംബൈക്കും കേരളത്തിനും 16 പോയിന്റ് വീതമാണുണ്ടായിരുന്നത്. 20 പോയിന്റുള്ള ആന്ധ്ര ഇതിനുമുന്നേ തന്നെ ക്വാര്‍ട്ടറിലെത്തിയിരിക്കുന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജയിച്ചതോടെ മുംബൈ കേരളത്തെ മറികടന്നു ക്വാര്‍ട്ടറിലെത്തി.
മുംബൈക്ക് മുന്നില്‍ 230 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം ആന്ധ്ര മുന്നോട്ടുവെച്ചതോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ വര്‍ധിച്ചിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ അജിങ്കാ രഹാനെ മിന്നും പ്രകടനം നടത്തിയപ്പോള്‍ മുംബൈ കൂറ്റന്‍ വിജയ ലക്ഷ്യം മറികടന്നു. രഹാനെ 54 പന്തില്‍ നാല് സിക്‌സറുകളും ഒമ്പത് ഫോറുകളും അടക്കം 95 റണ്‍സ് നേടി. പൃഥ്വി ഷാ, ശിവം ദുബെ, സൂര്യാന്‍ഷ് എന്നിവരും തിളങ്ങി. പൃഥ്വി ഷാ 15 പന്തില്‍ രണ്ട് സിക്‌സറുകളും നാല് ഫോറുകളും അടക്കം 34 റണ്‍സ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര കെ എസ് ഭരത്(53 പന്തില്‍ 93*), അശ്വിന്‍ ഹെബ്ബാര്‍(29 പന്തില്‍ 52) ക്യാപ്റ്റന്‍ റിക്കി ഭൂയി(31 പന്തില്‍ 68) എന്നിവരുടെ ബാറ്റിംഗ് മികവിലായിരുന്നു 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 229 നേടിയിരുന്നത്.

kerala Syed Mushtaq Ali Trophy T20 tournament