ന്യൂഡല്‍ഹി: കായിക രംഗത്ത് ഉത്തേജക മരുന്നുകളുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (നാഡ) പരിധിയിലേക്ക് കൂടുതല്‍ ക്രിക്കറ്റ് താരങ്ങളെയും ഉള്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി നാഡ തയാറാക്കിയ 'റജിസ്റ്റേഡ് ടെസ്റ്റിങ് പൂളി'ല്‍ (ആര്‍ടിപി) മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 14 ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ട്വന്റി20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ് ടീമിന്റെ ഉപനായകന്‍ ശുഭ്മന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് എന്നിവരും പട്ടികയിലുണ്ട്. ഇന്ത്യന്‍ പുരുഷ ടീമില്‍ നിന്ന് 11 പേരെയും വനിതാ ടീമില്‍ നിന്ന് മൂന്നു പേരെയുമാണ് ആദ്യ ഘട്ടമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, യശസ്വി ജയ്സ്വാള്‍, അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ എന്നിവരാണ് പട്ടികയിലുള്ള മറ്റുപുരുഷ താരങ്ങള്‍. വനിതാ ടീമില്‍ നിന്ന് ഷഫാലി വര്‍മ, ദീപ്തി ശര്‍മ, രേണുക സിങ് താക്കൂര്‍ എന്നിവരുമുണ്ട്. പരമ്പരയ്ക്കിടെ വിവിധ മത്സര വേദികളില്‍ നാഡ ഉദ്യോഗസ്ഥരെത്തും. ഇക്കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെയും അറിയിച്ചിട്ടുണ്ട്. മുന്‍പ് 2019ലും ഏതാനും ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി നാഡ 'റജിസ്റ്റേഡ് ടെസ്റ്റിങ് പൂള്‍' തയാറാക്കിയിരുന്നു.
ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ പരിശോധനാ പട്ടികയില്‍ സഞ്ജുവും
'റജിസ്റ്റേഡ് ടെസ്റ്റിങ് പൂളി'ല്‍ (ആര്‍ടിപി) മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 14 ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
New Update