പ്രധാനമന്ത്രിയോടൊപ്പം ലോകകപ്പ് ജേതാക്കള്‍

പ്രത്യേകം തയാറാക്കിയ ബസില്‍ നരിമാന്‍ പോയിന്റ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെയാണ് താരങ്ങളുടെ റോഡ് ഷോ. ലോകകപ്പ് വിജയികള്‍ക്ക് ബിസിസിഐ പ്രഖ്യാപിച്ച 125 കോടി രൂപ സമ്മാനത്തുക ഇന്നു വൈകിട്ട് കൈമാറും.

author-image
Athira Kalarikkal
New Update
modi with cricket

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പ്രധാനമന്ത്രിക്കൊപ്പം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി : വ്യാഴാഴ്ച പുലര്‍ച്ചെ ആറു മണിക്ക് ബാര്‍ബഡോസില്‍നിന്ന് ഡല്‍ഹിയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക വസതിയില്‍ കൂടികാഴ്ച നടത്തി. താരങ്ങളെ പ്രത്യേകം അഭിനന്ദനം അറിയിച്ച് മോദി അവര്‍ക്കൊപ്പം സമയം ചെലവഴിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചേര്‍ന്നാണ് ലോകകപ്പ് ട്രോഫി പ്രധാനമന്ത്രിയുടെ കയ്യിലേക്കു നല്‍കിയത്.


ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയിലെത്തി പ്രധാനമന്ത്രിയോടൊപ്പം സമയം ചെലവഴിച്ചതിന് ശേഷം മുംബൈയിലെക്ക് പുറപ്പെട്ടു. മുംബൈയില്‍ വൈകിട്ട് അഞ്ച് മണിയ്ക്ക് റോഡ് ഷോയ്ക്കു തുടക്കമാകും. പ്രത്യേകം തയാറാക്കിയ ബസില്‍ നരിമാന്‍ പോയിന്റ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെയാണ് താരങ്ങളുടെ റോഡ് ഷോ. ലോകകപ്പ് വിജയികള്‍ക്ക് ബിസിസിഐ പ്രഖ്യാപിച്ച 125 കോടി രൂപ സമ്മാനത്തുക ഇന്നു വൈകിട്ട് കൈമാറും.

Indian Cricket Team rohit sharma narendra modi road show