/kalakaumudi/media/media_files/2025/01/30/u0C8dTnkOc70L2xJawoQ.jpg)
Sufna Jasmine
ഹല്‍ദ്വാനി: ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ച സുഫ്‌ന ജാസ്മിന്‍ മത്സരിക്കാനിറങ്ങിയത് മുടി പോലും മുറിച്ച ശേഷം. മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ 150 ഗ്രാം ഭാരം അധികമുണ്ടെന്നു കണ്ടെത്തിയതോടെയാണ് ഭാരം കുറയ്ക്കാനായി ഇരുപത്തിരണ്ടുകാരിയായ സുഫ്‌ന മുടി മുറിച്ചത്. തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശിനിയാണ്.
വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്‌ന മത്സരിച്ചത്. 11 മണിക്കു നടക്കേണ്ട മത്സരത്തിനു മുന്നോടിയായി ഭാരപരിശോധന നടത്തേണ്ടത് രാവിലെ ഒന്‍പതിനായിരുന്നു. ഇതിനു മുന്നോടിയായി ഭാരം പരിശോധിച്ചപ്പോഴാണ് 150 ഗ്രാം അധികമാണെന്നു കണ്ടെത്തിയത്. ഇതോടെ മുടി പോലും മുറിച്ചാണ് ഭാരം കൃത്യമാക്കിയത്.
മഹാരാഷ്ട്രയുടെ ദീപാലി ഗുര്‍സാലെ വെള്ളിയും മധ്യപ്രദേശിന്റെ റാണി വെങ്കലവും നേടി. ഗെയിംസിന്റെ ആദ്യ ദിനമായ ഇന്നലെ നീന്തലില്‍ കേരളത്തിനായി സജന്‍ പ്രകാശ് ഇരട്ടവെങ്കലം നേടിയിരുന്നു.