/kalakaumudi/media/media_files/2025/01/30/V3ovJIIOWC7suz8nZA48.jpg)
HARSHITHA Photograph: (INSTAGRAM)
ദേശീയ ഗെയിംസില്‍ കേരളത്തിനു രണ്ടാം സ്വര്‍ണം. നീന്തലില്‍ ഹര്‍ഷിത ജയറാമാണ് കേരളത്തിനു സ്വര്‍ണം സമ്മാനിച്ചത്. 200 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കി ല്‍ 2.42.38 മിനിറ്റിലാണ് ഹര്‍ഷിത ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. വനിതകളുടെ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തില്‍ പി.എസ്. സുഫ്ന ജാസ്മിനാണ് ആദ്യ സ്വര്‍ണം നേടിയത്. തൃശൂര്‍ വേലുപാടം സ്വദേശിയാണ് സുഫ് ജാസ്മിന്‍.നേരത്തെ സര്‍വകലാശാല വിഭാഗത്തില്‍ ദേശീയ റിക്കാര്‍ഡിന് ഉടമ കൂടിയാണ് സുഫ്‌ന. ഇതോടെ കേരളത്തിന് രണ്ടു സ്വര്‍ണവും രണ്ടു വെങ്കലവും ഉള്‍പ്പെടെ നാലു മെഡലുകളായി.ഗെയിംസിന്റെ ആദ്യ ദിനമായ ഇന്നലെ നീന്തലില്‍ കേരളത്തിനായി സജന്‍ പ്രകാശ് ഇരട്ടവെങ്കലം നേടിയിരുന്നു. 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ എന്നിവയിലാണു സജന്‍ വെങ്കലം നേടിയത്. പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മത്സരിക്കേണ്ടിവന്നത് നിലവിലെ റെക്കോഡുകാരന്‍ ശ്രീഹരി നടരാജനോടും കര്‍ണാടകത്തിന്റെ മറ്റൊരു കരുത്തന്‍ അനീഷ് ഗൗഡയോടും. പൊരുതി നീന്തി. 1: 53.73 സമയത്തില്‍ മൂന്നാമതായി.