പ്രഥമ നീരജ് ചോപ്ര ക്ലാസിക്കില്‍ നീരജ് ചോപ്രയ്ക്ക് കിരീടം

ഈ വിജയത്തോടെ, നീരജ് അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടര്‍ച്ചയായി 25-ാമത്തെ ടോപ്പ്-ടു ഫിനിഷ് സ്വന്തമാക്കി. ജാവലിന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ പോഡിയം ഫിനിഷുകളില്‍ റഷ്യയുടെ സെര്‍ജി മകറോവിനൊപ്പം രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ നീരജ്

author-image
Biju
New Update
neeraj

ബെംഗളുരു: ഇന്ത്യയുടെ സുവര്‍ണ്ണ താരം നീരജ് ചോപ്രയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. പ്രഥമ നീരജ് ചോപ്ര ക്ലാസിക്കില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 86.18 മീറ്റര്‍ ദൂരം എറിഞ്ഞാണ് ഒളിമ്പിക് ചാമ്പ്യന്‍ കിരീടം ചൂടിയത്. തന്റെ പേരില്‍ ആരംഭിച്ച ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നീരജ്, ഒരു എലൈറ്റ് റെക്കോര്‍ഡിന് ഒപ്പമെത്തുകയും ചെയ്തു.

ഈ വിജയത്തോടെ, നീരജ് അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടര്‍ച്ചയായി 25-ാമത്തെ ടോപ്പ്-ടു ഫിനിഷ് സ്വന്തമാക്കി. ജാവലിന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ പോഡിയം ഫിനിഷുകളില്‍ റഷ്യയുടെ സെര്‍ജി മകറോവിനൊപ്പം രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ നീരജ്.


കെനിയയുടെ വെറ്ററന്‍ ത്രോയര്‍ ജൂലിയസ് യേഗോ 84.51 മീറ്റര്‍ ദൂരവുമായി രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്കയുടെ റുമേഷ് 84.34 മീറ്റര്‍ ദൂരത്തില്‍ വെങ്കലം നേടി. ഇന്ത്യന്‍ യുവ ജാവലിന്‍ ത്രോ താരം സച്ചിന്‍ യാദവ് 82.33 മീറ്റര്‍ ദൂരവുമായി പോഡിയം ഫിനിഷ് നേടുന്നതില്‍ നിന്ന് അല്‍പ്പം പിന്നിലായി.

 

neeraj chopra