ഫൈനലിലേക്ക് കടന്ന് നീരജ് ചോപ്ര

ടോക്യോയില്‍ 87.58 മീറ്റര്‍ താണ്ടിയാണ് നീരജ് സ്വര്‍ണം നേടിയത്. ഗ്രൂപ്പ് എയിലും ബി-യിലുമായി രണ്ട് ഭാഗമായാണ് ഇന്ന് മല്‍സരം നടന്നത്. ഗ്രൂപ്പ് ബി-യില്‍ ഇന്ത്യന്‍ സമയം 3 മണിയ്ക്ക് ശേഷമായിരുന്നു നീരജിന്റെ പ്രകടനം.

author-image
Prana
New Update
Neeraj-Chopra-India-Gold-Medal-mens-Javelin-Throw-Tokyo-Olympics-2020
Listen to this article
0.75x1x1.5x
00:00/ 00:00

ഒളിമ്പിക്‌സ് വേദിയില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായ നീരജ് തന്റെ ജാവലിന്‍ എറിഞ്ഞിട്ടത് 89.34 മീറ്ററിലേക്ക്. സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഒളിമ്പിക്‌സ് മല്‍സരത്തിന്റെ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നീരജ് ചോപ്ര. 89.94 മീറ്ററാണ് ലോക റാങ്കില്‍ രണ്ടാം സ്ഥാനത്തുള്ള നീരജിന്റെ പേഴ്‌സനല്‍ ബെസ്റ്റ് സ്‌കോര്‍. അതിന് തൊട്ട് അടുത്ത് എത്തുന്ന പ്രകടനമാണ് കായികമാമാങ്ക വേദിയിലും നീരജ് പുറത്തെടുത്തിരിക്കുന്നത്. ടോക്യോയില്‍ 87.58 മീറ്റര്‍ താണ്ടിയാണ് നീരജ് സ്വര്‍ണം നേടിയത്. ഗ്രൂപ്പ് എയിലും ബി-യിലുമായി രണ്ട് ഭാഗമായാണ് ഇന്ന് മല്‍സരം നടന്നത്. ഗ്രൂപ്പ് ബി-യില്‍ ഇന്ത്യന്‍ സമയം 3 മണിയ്ക്ക് ശേഷമായിരുന്നു നീരജിന്റെ പ്രകടനം. രണ്ട് ദിവസത്തിന് ശേഷം എട്ടാം തിയ്യതിയാണ് ഫൈനല്‍ മല്‍സരം നടക്കുക. രാത്രി 11.55 ആണ് മല്‍സര സമയം. 

neeraj chopra