ഡയമണ്ട് ലീഗ് ഫൈനലിൽ രണ്ടാമതായി നീരജ് ചോപ്ര

മത്സരത്തിൽ നേരിയ വ്യത്യാസത്തിലാണ് നീരജിന്‌ ഡയമണ്ട് ട്രോഫി നഷ്ടമായത്. 87.86 മീറ്ററാണ് താരം എറിഞ്ഞത്.

author-image
anumol ps
New Update
neeraj chop

neeraj chopra

Listen to this article
0.75x1x1.5x
00:00/ 00:00

ബ്രസൽസ്: ഡയമണ്ട് ലീഗ് ഫൈനലിലെ ജാവലിൻ ത്രോയിൽ ഇന്ത്യൻതാരം നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. മത്സരത്തിൽ നേരിയ വ്യത്യാസത്തിലാണ് നീരജിന്‌ ഡയമണ്ട് ട്രോഫി നഷ്ടമായത്. 87.86 മീറ്ററാണ് താരം എറിഞ്ഞത്. 87.87 മീറ്റർ എറിഞ്ഞ ഗ്രനഡയുടെ അൻഡേഴ്‌സൺ പീറ്റേഴ്‌സ് ഒന്നാമനായി. ജർമനിയുടെ ജൂലിയൻ വെബ്ബർ 85.97മീറ്റർ കണ്ടെത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി.

86.82 മീറ്റർ ദൂരമെറിഞ്ഞായിരുന്നു നീരജിന്റെ തുടക്കം. തുടർന്ന് 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെയായിരുന്നു ഇന്ത്യൻ താരത്തിന്റെ പ്രകടനം. മൂന്നാം ശ്രമത്തിൽ മികച്ച ദൂരം കണ്ടെത്തി. രണ്ടാംതവണയാണ് നീരജ് രണ്ടാംസ്ഥാനം നേടുന്നത്.

ഡയമണ്ട് ലീഗ് സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ യോഗ്യതനേടിയ ഏഴുപേരാണ് ഫൈനലിൽ മത്സരിച്ചത്. ദോഹ, ലൂസെയ്ൻ ലീഗുകളിൽ രണ്ടാംസ്ഥാനം നേടി നാലാംസ്ഥാനക്കാരാനായാണ് നീരജ് ഫൈനലിലേക്ക് യോഗ്യതനേടിയത്. 2022-ൽ നീരജ് ഒന്നാംസ്ഥാനം നേടിയിരുന്നു. 2023-ൽ രണ്ടാമനായി.

diamond league neeraj chopra