ലോസാൻ ലീ​​ഗിൽ വെള്ളി തിളക്കവുമായി നീരജ് ചോപ്ര; പാരിസിലെ റെക്കോർ‌ഡ് ദൂരം മറികടന്ന് കിടിലൻ ത്രോ

സീസണിലെ മികച്ച ദൂരമായ 89.49 മീറ്റർ താണ്ടി ലോക ചാമ്പ്യൻ രണ്ടാം സ്ഥാനത്തെത്തി. ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് മീറ്റ് റെക്കോഡോടെ ( 90.61 മീറ്റർ) ഒന്നാം സ്ഥാനം നേടി. ജർമനിയുടെ ജൂലിയൻ വെബർ (87.08) മൂന്നാമതെത്തി.

author-image
Greeshma Rakesh
New Update
neeraj chopra finishes second in lausanne diamond League 2024 with seasons best 89 49m

neeraj chopra finishes second in lausanne diamond League 2024 with seasons best 89 .49m

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോസാൻ ഡയമണ്ട് ലീ​​ഗിൽ ജാവലിൻ ത്രോയിൽ സീസണിലെ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്ര.സീസണിലെ മികച്ച ദൂരമായ 89.49 മീറ്റർ താണ്ടി ലോക ചാമ്പ്യൻ രണ്ടാം സ്ഥാനത്തെത്തി. ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് മീറ്റ് റെക്കോഡോടെ ( 90.61 മീറ്റർ) ഒന്നാം സ്ഥാനം നേടി. ജർമനിയുടെ ജൂലിയൻ വെബർ (87.08) മൂന്നാമതെത്തി.

ആദ്യ നാല് റൗണ്ടിലും നാലാമതായിരുന്ന നീരജ് അഞ്ചാം റൗണ്ടിൽ 85.58 മീറ്റർ‌ കണ്ടെത്തി. അവസാനത്തെ റൗണ്ടിലാണ് സീസണിലെ മികച്ച ദൂരം കണ്ടെത്താനായത്. ആദ്യ അഞ്ച് ശ്രമങ്ങളിൽ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. പാരിസ് ഒളിമ്പിക്സിലെ വെള്ളി നേട്ടത്തിന് കാരണമായ ദൂരം പിന്നിടാൻ നീരജിന് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്.മികച്ച പ്രകടനത്തോടെ താരം ഫൈനൽ‌ യോ​ഗ്യത നേടി. സെപ്റ്റംബർ 14-ന് ബ്രസൽസിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലെ ജേതാവാണ് ഡയമണ്ട് ലീഗ് ചാംപ്യനാകുക.

 

neeraj chopra Lausanne Diamond League 2024 javelin trow