ദോഹ ഡയമണ്ട് ലീഗ്; രണ്ടാം സ്ഥാനത്തില്‍ ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്

ദോഹ ഡയമണ്ട് ലീഗില്‍ ഒളിംപിക് ലോകചാമ്പ്യന്‍ നീരജ് ചോപ്ര രണ്ടാം സ്ഥാനത്ത്. ജാക്കൂബ് വാദ്ലെച്ചിന്‍ ആണ് ലീഗില്‍ സ്വര്‍ണം നേടിയത്.

author-image
Athira Kalarikkal
Updated On
New Update
Neeraj Chopra1

Neeraj Chopra finishes second position in Doha diamond league 2024

Listen to this article
0.75x 1x 1.5x
00:00 / 00:00

ദോഹ: ദോഹ ഡയമണ്ട് ലീഗില്‍ ഒളിംപിക് ലോകചാമ്പ്യന്‍ നീരജ് ചോപ്ര രണ്ടാം സ്ഥാനത്ത്. ജാക്കൂബ് വാദ്ലെച്ചിന്‍ ആണ് ലീഗില്‍ സ്വര്‍ണം നേടിയത്. 88.38 മീറ്റര്‍ ദൂരത്ത് ജാവലിന്‍ എത്തിച്ചാണ് താരം സ്വര്‍ണം നേടിയത്. 88.36 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് ഇന്ത്യന്‍ താരം നീരജ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

മറ്റൊരു ഇന്ത്യന്‍ താരം കിഷോര്‍ കുമാര്‍ ജെന്ന ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 76.31 മീറ്റര്‍ ദൂരമാണ് ജെന്നയ്ക്ക് ജാവലിന്‍ എത്തിക്കാനായത്. രണ്ട് തവണ ലോകചാമ്പ്യനായിട്ടുള്ള ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് മൂന്നാം സ്ഥാനത്തെത്തി. പുതിയ സീസണിലെ ആദ്യ മത്സരത്തിലാണ് താരം രണ്ടാം സ്ഥാനം നേടിയത്. പാരീസ് ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരം. 

 

 

 

doha diamond league neeraj chopra