ഇന്ത്യക്ക് ആശങ്കയായി നീരജ് ചോപ്രയ്ക്ക് പരിക്ക്

മെയ് 28 ന് നടക്കുന്ന ഓസ്ട്രാവയുടെ ഗോള്‍ഡന്‍ സ്‌പൈക്ക് മീറ്റില്‍ നീരജ് ചോപ്ര മത്സരിക്കില്ലെന്നും സംഘാടകര്‍ ഔദ്യോഗിക പ്രസ്ഥാവനയിലൂടെ അറിയിച്ചു.

author-image
Athira Kalarikkal
New Update
neeraj cho

Neeraj Chopra (File Photo)

Listen to this article
0.75x 1x 1.5x
00:00 / 00:00

 

പാരിസ് ഒളിംപിക്‌സ് അടുത്ത് നില്‍ക്കെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്രക്ക് പരിക്ക്. ഒളിംപിക്‌സിന് ഇനി 1 മാസം കൂടി നില്‍ക്കുന്നതിനാല്‍ ഇന്ത്യക്ക് ഈ പരിക്ക് വലിയ ആശങ്കയാണ്.

അടുത്തിടെ ഇന്ത്യയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ മത്സരിച്ച ചോപ്രയ്ക്ക് അഡക്റ്റര്‍ മസിലിന് പരിക്കേറ്റിരുന്നു. ഇതാണ് താരത്തിനെ പിന്തുടരുന്നത്. 

ഈ ആഴ്ച ചെക്ക് റിപ്പബ്ലിക്കില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചോപ്ര പരിക്ക് കാരണം മീറ്റില്‍ നിന്ന് പിന്മാറി. മെയ് 28 ന് നടക്കുന്ന ഓസ്ട്രാവയുടെ ഗോള്‍ഡന്‍ സ്‌പൈക്ക് മീറ്റില്‍ നീരജ് ചോപ്ര മത്സരിക്കില്ലെന്നും സംഘാടകര്‍ ഔദ്യോഗിക പ്രസ്ഥാവനയിലൂടെ അറിയിച്ചു.

 

muscle injury paris olympics 2024 neeraj chopra