ആദ്യ ത്രോയില്‍ തന്നെ ഫൈനലിലേക്ക്

84 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാല്‍ ഫൈനലിലേക്ക് കടക്കാനാകും,. എന്നാല്‍ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് എറിഞ്ഞത് 89.34 ദൂരം ആണ്. നീരജിന്റെ പ്രധാന എതിരാളികളിലൊരാളായ അര്‍ഷദ് നദീമും ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യത നേടി.

author-image
Athira Kalarikkal
New Update
neeraj chopra

Neeraj Chopra at Olympics 2024

Listen to this article
0.75x1x1.5x
00:00/ 00:00

പാരീസ്: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ നീരജ് ചോപ്ര ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ആദ്യ ത്രോയില്‍ തന്നെ ഫൈനലിലേക്ക് കുതിച്ചു. 84 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാല്‍ ഫൈനലിലേക്ക് കടക്കാനാകും,. എന്നാല്‍ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് എറിഞ്ഞത് 89.34 ദൂരം ആണ്. നീരജിന്റെ പ്രധാന എതിരാളികളിലൊരാളായ അര്‍ഷദ് നദീമും ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യത നേടി. 86.59 മീറ്റര്‍ എറിഞ്ഞാണ് പാക് താരം യോഗ്യ നേടിയത്. കഴിഞ്ഞ മേയില്‍ ദോഹ ഡയമണ്ട് ലീഗില്‍ വെള്ളി നേടാന്‍ പിന്നിട്ട 88.36 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച പ്രകടനം. അവസാനം മത്സരിച്ച പാവോ നൂര്‍മി ഗെയിംസില്‍ സ്വര്‍ണം നേടി. 

neeraj chopra javelin throw 2024 olympics