ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാഴ്‌സ്‌റ്റേഴിനു ജയം. ഒമ്പത് പേരായി ചുരുങ്ങിയിട്ടും ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു. 44ാം മിനിറ്റില്‍ നോയ സദൗയി പെനാല്‍റ്റിയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. 58-ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍സിച്ച്, 74ാം മിനിറ്റില്‍ ഐബാന്‍ബാ ഡോളിംഗ് എന്നിവര്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായിരുന്നു. എങ്കിലും ജയിച്ചുകയറാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു. ജയത്തോടെ 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീം അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ എട്ടെണ്ണം പരാജയപ്പെട്ടു. പഞ്ചാബ് എട്ടാം സ്ഥാനത്താണ്.
മത്സരത്തില്‍ കൂടുതല്‍ സമയം പന്ത് കൈവശം വച്ചത് ബ്ലാസ്‌റ്റേഴ്‌സ് ആയിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് പഞ്ചാബ് ആയിരുന്നു. ആദ്യ പകുതിയിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ പിറന്നത്. 43ാം മിനിറ്റില്‍ നോയയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് ബ്ലാസ്‌റ്റേഴ്‌സ് മുതലാക്കിക്കിയത്. നോയ തന്നെയാണ് കിക്കെടുത്തതും. പഞ്ചാബ് ഗോള്‍ കീപ്പര്‍ മുഹീത് ഷബീറിന് ഒരവസരവും നല്‍കിയില്ല. ഈ സ്‌കോറിന് ആദ്യ പകുതി പിരിയുകയും ചെയ്തു.
പിന്നീട് രണ്ടാം പാതി ആരംഭിച്ച് ഏഴ് മിനിറ്റകള്‍ക്കകം ബ്ലാസ്‌റ്റേഴ്‌സ് താരത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. പഞ്ചാബിന്റെ ലിയോണിനെ വലിച്ച് വീഴ്ത്തിയതിനാണ് ഡ്രിന്‍സിച്ചിന് രണ്ടാം മഞ്ഞകാര്‍ഡും ചുവപ്പ് കാര്‍ഡും ലഭിച്ചത്. ഐബാന്‍ബാക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത് അപകടകരമായ രീതിയില്‍ ഫൗള്‍ വച്ചതായിരുന്നു. ഇതോടെ പഞ്ചാബ് ആക്രമണം കടുപ്പിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഒരു തരിപോലും വിട്ടുകൊടുത്തില്ല. പ്രതിരോധം ശക്തമാക്കി കോട്ട കെട്ടുകയായിരുന്നു മഞ്ഞപ്പട. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ ഒരു ഗോളിന് തോറ്റുന്നു ബ്ലാസ്‌റ്റേഴ്‌സ്.
രണ്ട് ചുവപ്പ് കാര്‍ഡിനും ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിക്കാനായില്ല !
ഒമ്പത് പേരായി ചുരുങ്ങിയിട്ടും ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു. 44ാം മിനിറ്റില്‍ നോയ സദൗയി പെനാല്‍റ്റിയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്.
New Update