നെതര്‍ലന്‍ഡ് ടീമിനെ സ്‌കോട്ട് എഡ്വേഡ്‌സ് നയിക്കും

ജൂണ്‍ 1ന് നേപ്പാളിനെതിരെയാണ് നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ ലോകകപ്പ് മത്സരം. ഇന്ത്യന്‍ വംശജരായ തേജ നിദാമനുരു, വിക്രം സിങ്, ആര്യന്‍ ദത്ത് എന്നിവരെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

author-image
Athira Kalarikkal
Updated On
New Update
Scott Edward

Scott Edward

 ആംസ്റ്റര്‍ഡാം : ക്രിക്കറ്റ് ലോകം ടി20 ലോകകപ്പിന് തയ്യാറെടുത്തു തുടങ്ങിയിരിക്കുന്നു. ലോകകപ്പിനുള്ള നെതര്‍ലന്‍ഡ്‌സ് ടീമിന്റെ ക്യാപ്റ്റനായി സ്‌കോട്ട് എഡ്വേഡ്‌സ് തുടരും. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും എഡ്വേഡ്‌സായിരുന്നു ടീമിനെ നയിച്ചിരുന്നത്. ജൂണ്‍ 1ന് നേപ്പാളിനെതിരെയാണ് നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ ലോകകപ്പ് മത്സരം. ഇന്ത്യന്‍ വംശജരായ തേജ നിദാമനുരു, വിക്രം സിങ്, ആര്യന്‍ ദത്ത് എന്നിവരെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

T20 World Cup Scott Edward