ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുളള ഇന്ത്യയുടെ ശ്രമത്തില്‍ പുതിയ നീക്കം

വേദി അനുവദിച്ച് കിട്ടുകയാണെങ്കില്‍ അഹമ്മദാബാദായിരിക്കും പ്രധാന കേന്ദ്രം എന്നാണ് സൂചന . ഇന്‍ഡൊനീഷ്യ,ഖത്തര്‍,ജര്‍മ്മനി,ദക്ഷിണ കൊറിയ , ഹംഗറി തുടങ്ങിയ രാജ്യങ്ങളും ആതിഥേയത്വത്തിന് ശ്രമിക്കുന്നുണ്ട്.

author-image
Sneha SB
New Update
OLYMPICS

ഡല്‍ഹി : ഒളിമ്പിക്‌സില്‍ ആതിഥേയത്വം വഹിക്കാനുളള ഇന്ത്യയുടെ ശ്രമം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.ആതിഥേയത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സംഘത്തെ നിയോഗിച്ചു.സംഘം ജൂണ്‍ അവസാനത്തോടെ ഒളിമ്പിക്‌സ് കമ്മിറ്റിയുടെ ആസ്ഥാനമായ ലൂസെയ്‌നിലേക്ക് പോകും.ഇന്ത്യന്‍ ഒളിമ്പിക്‌സ് അദ്ധക്ഷയും മലയാളി കായിക താരവുമായ പി ടി ഉഷ ആയിരിക്കും സംഘത്തെ നയിക്കുക.അസോസിയേഷന്റെ സിഇഒ ആയ രഘുറാം അയ്യര്‍ , കേന്ദ്ര കായിക സെക്രട്ടറി ഹരി രഞ്ജന്‍ റാവു , ഗുജറാത്ത് കായിക മന്ത്രി ഹര്‍ഷ് സംഘ്വി തുടങ്ങിയവരും സംഘത്തിലുണ്ട്.വേദി അനുവദിച്ച് കിട്ടുകയാണെങ്കില്‍ അഹമ്മദാബാദായിരിക്കും പ്രധാന കേന്ദ്രം എന്നാണ് സൂചന . ഇന്‍ഡൊനീഷ്യ,ഖത്തര്‍,ജര്‍മ്മനി,ദക്ഷിണ കൊറിയ , ഹംഗറി തുടങ്ങിയ രാജ്യങ്ങളും ആതിഥേയത്വത്തിന് ശ്രമിക്കുന്നുണ്ട്. 

Olympics