യുഎഇക്കെതിരെ ന്യൂസിലന്‍ഡിന് പത്ത് വിക്കറ്റ് ജയം

174 റണ്‍സ് എന്ന വിജയലക്ഷ്യം ന്യൂസിലന്‍ഡ് ഓപ്പണര്‍മാര്‍ അനായാസമായി 15.2 ഓവറില്‍ മറികടന്നു. ട്വന്റി-20 ലോകകപ്പിലെ ഏറ്റവും വലിയ കൂട്ടുക്കെട്ടാണിത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു

author-image
Biju
New Update
uae ne

ചെന്നൈ: ഓപ്പണര്‍മാരായ ടിം സീഫര്‍ട്ടും ഫിന്‍ അലനും തകര്‍ത്താടിയ മത്സരത്തില്‍ യുഎഇക്കെതിരെ ന്യൂസിലന്‍ഡിന് പത്ത് വിക്കറ്റ് ജയം. 174 റണ്‍സ് എന്ന വിജയലക്ഷ്യം ന്യൂസിലന്‍ഡ് ഓപ്പണര്‍മാര്‍ അനായാസമായി 15.2 ഓവറില്‍ മറികടന്നു. ട്വന്റി-20 ലോകകപ്പിലെ ഏറ്റവും വലിയ കൂട്ടുക്കെട്ടാണിത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ മുഹമ്മദ് വസീം (66*), അലിഷാന്‍ ഷറഫു (55) എന്നിവരുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് യുഎഇ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടിം സിഫര്‍ട്ടും ഫിന്‍ അലനും തകര്‍ത്താടി. ഇരുവരും 92 പന്തുകളില്‍ നേടിയ 175 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടിം സിഫര്‍ട്ട് 89 ഉം അലന്‍ 84 റണ്‍സും അടിച്ചെടുത്തു. ടൂര്‍ണ്ണമെന്റില്‍ യുഎഇയുടെ ആദ്യ മത്സരമായിരുന്നു ഇത്.

കഴിഞ്ഞ ലോകകപ്പില്‍ നേരത്തെ പുറത്തായ ന്യൂസിലന്‍ഡ്, ഇത്തവണ കളിച്ച രണ്ട് കളികളിലും നേടിയ രണ്ട് വമ്പന്‍ വിജയങ്ങളിലൂടെ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.