ഇംഗ്ലണ്ടിനെതിരേ ഹാമില്‍ട്ടണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് വിജയത്തിലേക്ക്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 658 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയിലാണ്. രണ്ട് ദിവസവും എട്ട് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ട് കനത്ത തോല്‍വിയെ അഭിമുഖീകരിക്കുകയാണ്. സ്‌കോര്‍ ന്യൂസിലാന്‍ഡ് ആദ്യ ഇന്നിംഗ്‌സില്‍ 347, ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 143. ന്യൂസിലാന്‍ഡ് രണ്ടാം ഇന്നിംഗ്‌സില്‍ 453, ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സ്.
മൂന്നാം ദിവസം രാവിലെ മൂന്നിന് 136 റണ്‍സെന്ന സ്‌കോറില്‍ നിന്നാണ് ന്യൂസിലാന്‍ഡ് ബാറ്റിങ് പുനരാരംഭിച്ചത്. കെയ്ന്‍ വില്യംസണ്‍ നേടിയ 156 റണ്‍സാണ് ന്യൂസിലാന്‍ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രചിന്‍ രവീന്ദ്ര 44, ഡാരല്‍ മിച്ചല്‍ 60, ടോം ബ്ലന്‍ഡല്‍ പുറത്താകാതെ 44, മിച്ചല്‍ സാന്റനര്‍ 49 എന്നിവരും മോശമല്ലാത്ത സംഭാവന നല്‍കി. ഇംഗ്ലണ്ടിനായി ജേക്കബ് ബെഥല്‍ മൂന്നും ബെന്‍ സ്‌റ്റോക്‌സും ഷുഹൈബ് ബഷീറും രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.
രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓപണര്‍മാരായ സാക്ക് ക്രൗളിയെയും ബെന്‍ ഡക്കറ്റിനെയുമാണ് നഷ്ടമായത്. ക്രൗളി അഞ്ച് റണ്‍സെടുത്തും ഡക്കറ്റ് നാല് റണ്‍സുമെടുത്ത് പുറത്തായി. ടിം സൗത്തിയും മാറ്റ് ഹെന്റിയും ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു.
ഇംഗ്ലണ്ടിനെതിരേ ന്യൂസിലാന്‍ഡ് വിജയത്തിലേക്ക്
മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 658 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയിലാണ്.
New Update