ടി20 ലോകകപ്പ് ടീമില്‍ അവഗണിക്കപ്പട്ടു; ന്യൂസിലന്‍ഡ് താരം കോളിന്‍ മണ്‍റോ വിരമിക്കല്‍ പ്രഖ്യാപിച്ചു

കോളിന്‍ മണ്‍റോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. വെറ്ററന്‍ പേസറായ മണ്‍റോ ന്യൂസിലന്‍ഡിനായി ഒരു ടെസ്റ്റും 57 ഏകദിനങ്ങളും 65 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

author-image
Athira Kalarikkal
Updated On
New Update
Colin Munro

Colin Munro

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂസിലന്‍ഡിന്റെ ടി20 ലോകകപ്പ് 2024 ടീമില്‍ നിന്ന് അവഗണിക്കപ്പെട്ടതിനു പിന്നാലെ കോളിന്‍ മണ്‍റോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ലോകകപ്പ് കളിക്കാന്‍ തയ്യാറാണെന്ന് കോളിന്‍ ടീമിനെ അറിയിച്ചിരുന്നു.

എന്നാല്‍ താരത്തിന് ടീമില്‍ ഇടമില്ലെന്ന് ടീം മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു. 2020 മുതല്‍ ന്യൂസിലന്‍ഡിനായി ഒരു അന്താരാഷ്ട്ര മത്സരം താരം കളിച്ചിട്ടില്ല. അതുകൊണ്ടായിരിക്കാം താരത്തിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്താതിരുന്നത്.

വെറ്ററന്‍ പേസറായ മണ്‍റോ ന്യൂസിലന്‍ഡിനായി ഒരു ടെസ്റ്റും 57 ഏകദിനങ്ങളും 65 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 47 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. ആകെ മൂന്ന് സെഞ്ച്വറികള്‍ അദ്ദേഹം ടി20യില്‍ ന്യൂസിലന്‍ഡിനായി നേടി. ശ്രീലങ്കയ്ക്കെതിരെ 14 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയും അദ്ദേഹം റെക്കോര്‍ഡ് കുറിച്ചിരുന്നു.

 

 

newzealand retirement international cricket colinmunro