നെയ്മര്‍ 2025 അവസാനം വരെ സാന്റോസില്‍;

. ഇതോടെ 33-കാരനായ ഈ ഫോര്‍വേഡ് 2025 ഡിസംബര്‍ വരെ ബ്രസീലിയന്‍ ക്ലബ്ബില്‍ തുടരും.

author-image
Jayakrishnan R
New Update
neymar

neymar

 

 

 

2026 ലെ FIFA ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഇടം നേടാനും മികച്ച ഫോമിലേക്ക് തിരിച്ചെത്താനും ലക്ഷ്യമിട്ട് സൂപ്പര്‍ താരം നെയ്മര്‍ സാന്റോസുമായി ആറ് മാസത്തെ കരാര്‍ നീട്ടി. ഇതോടെ 33-കാരനായ ഈ ഫോര്‍വേഡ് 2025 ഡിസംബര്‍ വരെ ബ്രസീലിയന്‍ ക്ലബ്ബില്‍ തുടരും.

സൗദി ക്ലബ്ബായ അല്‍-ഹിലാലിലെ മോശം പ്രകടനത്തിനും പരിക്കുകള്‍ കാരണം 17 മാസത്തിനിടെ ഏഴ് മത്സരങ്ങളില്‍ മാത്രം കളിച്ചതിനും ശേഷം ജനുവരിയിലാണ് നെയ്മര്‍ സാന്റോസിലേക്ക് തിരിച്ചെത്തിയത്. സാന്റോസില്‍ തിരിച്ചെത്തിയ ശേഷം 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

 

sports football