നെയ്മര്‍; സാന്റോസില്‍ തിരിച്ചെത്തുമെന്ന് സൂചന

തന്റെ മുന്‍ ക്ലബായ ബ്രസീലിലെ സാന്റോസിലേക്ക് നെയ്മര്‍ പോകുമെന്നാണ് സൂചന. ബാഴ്‌സയിലേക്ക് പോകുന്നതിനു മുമ്പ് നെയ്മര്‍ സാന്റോസിനായി 225 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

author-image
Prana
New Update
neymar

 പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലുമായുള്ള 18 മാസം നീണ്ട കരാര്‍ അവസാനിപ്പിച്ച് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍. ഉഭയകക്ഷി ധാരണ പ്രകാരമാണ് വേര്‍പിരിയല്‍. കരാര്‍ അവസാനിക്കാന്‍ ഇനിയും ഏഴ് മാസം ശേഷിക്കേയാണ് താരം അല്‍ ഹിലാല്‍ വിട്ടത്.2023ല്‍ ആയിരുന്നു 16 കോടി യൂറോ (ഏകദേശം 1450 കോടി രൂപ) എന്ന റെക്കോര്‍ഡ് തുകയ്ക്ക് നെയ്മര്‍ അല്‍ ഹിലാലിലേക്ക് കൂടുമാറിയത്. ട്രാന്‍സ്ഫര്‍ ഫീ ആയി പി എസ് ജിക്ക് ഒമ്പത് കോടി യൂറോയും (ഏകദേശം 816 കോടി രൂപ) നല്‍കി.എന്നാല്‍, നിരന്തരം പരുക്ക് അലട്ടിക്കൊണ്ടിരുന്നതിനാല്‍ ഏഴ് മത്സരങ്ങളില്‍ മാത്രമാണ് അല്‍ ഹിലാലിനായി നെയ്മറിന് കളിക്കാനായത്. 2024ല്‍ വെറും രണ്ട് മത്സരങ്ങളിലായി 42 മിനുട്ടുകള്‍ മാത്രമാണ് താരം മൈതാനത്തിറങ്ങിയത്.തന്റെ മുന്‍ ക്ലബായ ബ്രസീലിലെ സാന്റോസിലേക്ക് നെയ്മര്‍ പോകുമെന്നാണ് സൂചന. ബാഴ്‌സയിലേക്ക് പോകുന്നതിനു മുമ്പ് നെയ്മര്‍ സാന്റോസിനായി 225 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

neymar