നിഹാല്‍ ഇനി പഞ്ചാബ് എഫ്‌സിയില്‍

കഴിഞ്ഞ സീസണ്‍ ഐ എസ് എല്ലില്‍ ആകെ 8 മത്സരങ്ങള്‍ മാത്രമെ താരം ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്നുള്ളൂ. ഒരു ഗോളും ഒരു അസിസ്റ്റും നേടിയിരുന്നു. നിഹാല്‍ സുധീഷിന് 2026 വരെ ക്ലബില്‍ കരാര്‍ ഉണ്ട്.

author-image
Prana
New Update
The player played only 8 matches in ISL last season for Blasters.
Listen to this article
0.75x 1x 1.5x
00:00 / 00:00

കേരള ബ്ലാസ്റ്റേഴ്‌സ് യുവതാരം നിഹാല്‍ സുധീഷിനെ ഈ വരുന്ന സീസണില്‍ ലോണില്‍ അയക്കാന്‍ ബ്ലാസ്റ്റേഴ്‌സ് തീരുമാനൊച്ചു. നിഹാല്‍ പഞ്ചാബ് എഫ് സിയില്‍ ലോണിലേക്ക് പോകും എന്ന് ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതീക്ഷയോടെ കാണുന്ന താരത്തിന് കൂടുതല്‍ അവസരം ലഭിക്കാനായാണ് ക്ലബ് താരത്തെ ലോണില്‍ അയക്കുന്നത്. കഴിഞ്ഞ സീസണ്‍ ഐ എസ് എല്ലില്‍ ആകെ 8 മത്സരങ്ങള്‍ മാത്രമെ താരം ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്നുള്ളൂ. ഒരു ഗോളും ഒരു അസിസ്റ്റും നേടിയിരുന്നു. നിഹാല്‍ സുധീഷിന് 2026 വരെ ക്ലബില്‍ കരാര്‍ ഉണ്ട്. നിഹാല്‍ 2019-20 ഐ-ലീഗ് രണ്ടാം ഡിവിഷനില്‍ കെബിഎഫ്സി റിസര്‍വ്‌സ് ടീമിനായി കളിച്ചിരുന്നു. 2022ല്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗിലും യുകെയില്‍ നടന്ന നെക്സ്റ്റ് ജെന്‍ കപ്പിലും ക്ലബ്ബിന്റെ റിസര്‍വ് ടീമിനായി കളിച്ചു.