Niroshan Dickwella
കൊളംബോ : ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ നിരോഷന്‍ ഡിക്വെല്ലയെ സസ്പെന്‍ഡ് ചെയ്തു. ശ്രീലങ്കന്‍ ക്രിക്കറ്റാണ് ഇക്കാര്യമറിയിച്ചത്. അടുത്തിടെ നടന്ന ലങ്ക പ്രീമിയര്‍ ലീഗില്‍ ലോക ഉത്തേജക വിരുദ്ധ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നടത്തിയ പരിശോധനയില്‍ ഡിക്വെല്ല പരാജയപ്പെട്ടതാണ് സസ്പെന്‍ഷനിലേക്ക് വഴിവെച്ചത്. ലങ്ക പ്രീമിയര്‍ ലീഗ് 2024-ല്‍ ഗാലി മാര്‍വല്‍സിന്റെ ക്യാപ്റ്റനാണ് മുപ്പത്തൊന്നുകാരനായ താരം. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് അവസാനമായി ശ്രീലങ്കന്‍ ദേശീയ ടീമില്‍ കളിച്ചത്. ഈവര്‍ഷം ബംഗ്ലാദേശിനെതിരേ നടന്ന ടി20 ടീമില്‍ ഇടം നേടിയിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.