മുംബൈ: മെല്‍ബണില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ സെഞ്ച്വറി നേടി തിഴങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി, ആന്ധ്രയ്ക്കായി രഞ്ജി ട്രോഫിയുടെ അവസാന രണ്ട് റൗണ്ടുകളില്‍ കളിക്കും. ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം എന്ന് ഗംഭീര്‍ പറഞ്ഞിരുന്നു. അത് പിന്തുടരുകയാണ് നിതീഷ്.
ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് റെഡ്ഡി ഈ സീസണില്‍ ഒരു രഞ്ജി മത്സരം മാത്രമേ കളിച്ചിട്ടുണ്ടായിരുന്നുള്ളൂ. നിലവില്‍ എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ഏഴാം സ്ഥാനത്തുള്ള ആന്ധ്ര, ജനുവരി 23-ന് ആരംഭിക്കുന്ന അവസാന രണ്ട് മത്സരങ്ങളില്‍ പുതുച്ചേരിയെയും രാജസ്ഥാനെയും നേരിടും. മൂന്ന് തോല്‍വികളും രണ്ട് സമനിലകളുമാണ് ഇതുവരെ രഞ്ജിയില്‍ ആന്ധ്ര നേടിയത്.