പാരാലിംപിക്‌സില്‍ നിതേഷിലൂടെ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

തിങ്കളാഴ്ച നടന്ന പുരുഷ സിംഗിള്‍സ് എസ്.എല്‍. 3 ബാഡ്മിന്റണ്‍ ഇനത്തിലാണ് നിതേഷിന്റെ വിജയം. ഗ്രേറ്റ് ബ്രിട്ടന്റെ ഡാനിയല്‍ ബെഥെലിനെയാണ് ടോപ് സീഡായ നിതേഷ് പരാജയപ്പെടുത്തിയത്.

author-image
Prana
New Update
nitesh kumar
Listen to this article
0.75x 1x 1.5x
00:00 / 00:00

പാരാംലിംപിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ നിതേഷ് കുമാര്‍. പാരിസ് പാരാംലിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമെഡലാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഒന്‍പതായി.

തിങ്കളാഴ്ച നടന്ന പുരുഷ സിംഗിള്‍സ് എസ്.എല്‍. 3 ബാഡ്മിന്റണ്‍ ഇനത്തിലാണ് നിതേഷിന്റെ വിജയം. ഗ്രേറ്റ് ബ്രിട്ടന്റെ ഡാനിയല്‍ ബെഥെലിനെയാണ് ടോപ് സീഡായ നിതേഷ് പരാജയപ്പെടുത്തിയത്. ലാ ചാപെല്ലെ അരീനയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ 21നാണ് നിതേഷ് വിജയം പിടിച്ചെടുത്തത്. സ്‌കോര്‍ 2114, 1821, 2321.

ആദ്യ ഗെയിം 2114ന് അനായാസം സ്വന്തമാക്കിയ നിതേഷ് അതിവേഗം വിജയത്തിലേക്ക് അടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും രണ്ടാം ഗെയിമില്‍ ഡാനിയല്‍ ഗംഭീരമായി തിരിച്ചുവന്നു. രണ്ടാം ഗെയിം 1821ന് പിടിച്ചെടുത്ത് ഡാനിയേല്‍ നിതേഷിനെ മുട്ടുകുത്തിച്ചു. ഇതോടെ നിര്‍ണായകമായ മൂന്നാം ഗെയിം 2321ന് പിടിച്ചെടുത്താണ് നിതേഷ് സ്വര്‍ണനേട്ടത്തിലെത്തിയത്.

ഗെയിംസില്‍ ഇന്ത്യ ബാഡ്മിന്റണില്‍ സ്വന്തമാക്കുന്ന ആദ്യ മെഡലാണിത്. പാരിസില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമാണ് നിതേഷ്. നേരത്തെ വനിതകളുടെ ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് 1 വിഭാഗത്തില്‍ അവനി ലേഖരയാണ് ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്.

gold medal paris paralympics 2024 paralympics