വമ്പന്‍ സൈനിംഗുമായി ബ്ലാസ്റ്റേഴ്‌സ്

2021-ലാണ് നോവ മൊറോക്കയുടെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. രാജ്യത്തിനായി നാല് മത്സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. 2020ല്‍ ആഫ്രിക്കന്‍ നേഷന്‍സ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു.

author-image
Athira Kalarikkal
New Update
noah

Noah Sadoui

Listen to this article
0.75x 1x 1.5x
00:00 / 00:00

മൊറോക്കന്‍ മുന്നേറ്റ താരം നോവ സദൗയിയെ  കേരളാ ബ്ലാസ്റ്റേഴ്‌സിലെത്തിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ് സി ഗോവയുടെ താരമായിരുന്നു നോവ. നോവ ടീമിലെത്തുന്നതോടെ ടീം മികച്ച രീതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലാസ്റ്റേഴ്‌സില്‍ താരങ്ങളുടെ കൊഴിഞ്ഞപോക്ക് ഉണ്ടായിരുന്നെങ്കിലും ഇപ്പോഴിതാ വമ്പന്‍ സൈനിംഗാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുന്നത്. 30കാരനായ മുന്നേറ്റ താരം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 54 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. രണ്ട് സീസണുകളിലായി 29 ഗോളുകളും 16 അസിസ്റ്റുകളും തന്റെ പേരിലാക്കി.

2021-ലാണ് നോവ മൊറോക്കയുടെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. രാജ്യത്തിനായി നാല് മത്സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. 2020ല്‍ ആഫ്രിക്കന്‍ നേഷന്‍സ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. 2020ല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിയ മൊറോക്ക ടീമില്‍ നോവ അംഗമായിരുന്നു. മഞ്ഞപ്പടയ്‌ക്കൊപ്പം ചേര്‍ന്നതില്‍ ആവേശവും സന്തോഷവും ഉണ്ടെന്ന് നോവ പറഞ്ഞു.

Noah Kerala Blasters