നോര്‍ക്യ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തി; ബാവുമ നായകന്‍

ഫെബ്രുവരി 21ന് കറാച്ചിയില്‍ അഫ്ഗാനിസ്ഥാനെതിരേയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. 25ന് റാവല്‍പിണ്ടിയില്‍ ആസ്‌ട്രേലിയെയും മാര്‍ച്ച് ഒന്നിന് കറാച്ചിയില്‍ ഇംഗ്ലണ്ടിനെയും നേരിടും.

author-image
Prana
New Update
nortje

പാക്കിസ്ഥാനില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെംബ ബാവുമയാണു നായകന്‍. 2023ലെ ഏകദിന ലോകകപ്പില്‍ കളിച്ച 10 താരങ്ങളെ ഉള്‍പ്പെടുത്തിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പേസര്‍ ആന്റിച് നോര്‍ക്യ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ചെറിയ ഇടവേളയ്ക്കു ശേഷം ലുംഗി എന്‍ഗിഡിയും 15 അംഗ ടീമില്‍ ഇടംപിടിച്ചു. ഫെബ്രുവരി 21ന് കറാച്ചിയില്‍ അഫ്ഗാനിസ്ഥാനെതിരേയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. 25ന് റാവല്‍പിണ്ടിയില്‍ ആസ്‌ട്രേലിയെയും മാര്‍ച്ച് ഒന്നിന് കറാച്ചിയില്‍ ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്ക നേരിടും.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീം: ടെംബ ബാവുമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, മാര്‍ക്കോ യാന്‍സെന്‍, ഹെന്റിച്ച് ക്ലാസന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, ലുംഗി എന്‍ഗിഡി, ആന്റിച് നോര്‍ക്യ, കഗിസോ റബാദ, റയാന്‍ റിക്കിള്‍ട്ടണ്‍, തബ്‌റെയ്‌സ് ഷംസി, റാസി വാന്‍ ഡെര്‍ ഡസന്‍.

champions trophy tournament Temba Bavuma cricket . south africa