ദുലീപ് ട്രോഫിയിലെ ആദ്യ ഡബിള്‍ ഹാട്രിക്ക്; ചരിത്രം കുറിച്ച് ജമ്മു താരം

മത്സരത്തില്‍ 53ാം ഓവറിലെ അവസാന മൂന്ന് പന്തില്‍ ഈസ്റ്റ് സോണിന്റെ വിരാട് സിങ്, മനീഷി, മുഖ്താര്‍ ഹുസൈന്‍ എന്നിവരെ പുറത്താക്കി ഹാട്രിക്ക് നേടി. പിന്നാലെ തന്റെ അടുത്ത ഓവറിലെ ഒന്നാം പന്തില്‍ സൂരജ് സിന്ധു ജെയ്‌സ്വാളിന്റെ വിക്കറ്റ് പിഴുത്ത് ഡബിള്‍ ഹാട്രിക്കും നേടി.

author-image
Biju
New Update
duleep

ന്യൂഡല്‍ഹി: ദുലീപ് ട്രോഫിയില്‍ ചരിത്രം കുറിച്ച് ജമ്മു ആന്‍ഡ് കാശ്മീര്‍ താരം ആഖ്വിബ് നബി. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഡബിള്‍ ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. നോര്‍ത്ത് ഈസ്റ്റ് സോണും ഈസ്റ്റ് സോണും തമ്മില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിലാണ് നബി നാല് പന്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയത്.

മത്സരത്തില്‍ 53ാം ഓവറിലെ അവസാന മൂന്ന് പന്തില്‍ ഈസ്റ്റ് സോണിന്റെ വിരാട് സിങ്, മനീഷി, മുഖ്താര്‍ ഹുസൈന്‍ എന്നിവരെ പുറത്താക്കി ഹാട്രിക്ക് നേടി. പിന്നാലെ തന്റെ അടുത്ത ഓവറിലെ ഒന്നാം പന്തില്‍ സൂരജ് സിന്ധു ജെയ്‌സ്വാളിന്റെ വിക്കറ്റ് പിഴുത്ത് ഡബിള്‍ ഹാട്രിക്കും നേടി. ഇതോടെ ടൂര്‍ണമെന്റിന്റെ തന്നെ ചരിത്രം തിരുത്തിയെഴുതി നബി.

കൂടാതെ, ദുലീപ് ട്രോഫിയില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ മാത്രം താരമാകാനും താരത്തിന് സാധിച്ചു. ഇന്ത്യന്‍ ഇതിഹാസം താരം കപില്‍ ദേവും സായിരാജ് ബഹുതുലെയുമാണ് ഇതിന് മുമ്പ് ഈ ടൂര്‍ണമെന്റില്‍ ഹാട്രിക്ക് സ്വന്തമാക്കിയവര്‍.

ദുലീപ് ട്രോഫിയില്‍ ഹാട്രിക് നേടുന്ന താരങ്ങള്‍

ആഖ്വിബ് നബി  നോര്‍ത്ത്  സോണ്‍- ഈസ്റ്റ് സോണ്‍-  ബെംഗളൂരു   2025

കപില്‍ ദേവ്   നോര്‍ത്ത് സോണ്‍ -വെസ്റ്റ് സോണ്‍  ദല്‍ഹി  1978

സായിരാജ് ബഹുതുലെ   വെസ്റ്റ് സോണ്‍  ഈസ്റ്റ് സോണ്‍  പൂനെ  2001

ഫസ്റ്റ് ക്ലാസില്‍ ഇത് ആദ്യമായല്ല, ഒരു ഇന്ത്യന്‍ താരം നാല് പന്തില്‍ നാല് വിക്കറ്റുകള്‍ നേടുന്നത്. നബി ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാണ്. ഡബിള്‍ ഹാട്രിക്ക് മുമ്പ് മൂന്ന് തവണയും സംഭവിച്ചിട്ടുളളത് രഞ്ജി ട്രോഫിയിലാണ്.

ഫസ്റ്റ് ക്ലാസില്‍ നാല് പന്തില്‍ നാല് വിക്കറ്റ് വീഴ്ത്തുന്ന താരങ്ങള്‍

(താരം  ടീം  എതിരാളി  വേദി  വര്‍ഷം എന്നീ ക്രമത്തില്‍)

ശങ്കര്‍ സൈനി  ദല്‍ഹി  ഹിമാചല്‍ പ്രദേശ്   ദല്‍ഹി  1988

മുഹമ്മദ് മുദാസിര്‍-  ജമ്മു & കശ്മീര്‍ -രാജസ്ഥാന്‍-  ജയ്പൂര്‍  2018

കുല്‍വന്ത് ഖെജ്രോലിയ  മധ്യപ്രദേശ്  ബറോഡ -ഇന്‍ഡോര്‍  2024

ആഖ്വിബ് നബി  നോര്‍ത്ത് സോണ്‍  ഈസ്റ്റ് സോണ്‍  ബെംഗളൂരു  2025

duleep trophy