norway chess 2024 r praggnanandhaa beats magnus carlsen for the first time in classical game
ചെസ് വിസ്മയം മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ അഭിമാനമായ 18കാരൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ.നോർവേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് പ്രഗ്നാനന്ദയുടെ അട്ടിമറി ജയം.കരിയറിൽ ആദ്യമായാണ് ക്ലാസ്സിക്കൽ ഫോർമാറ്റിൽ കാൾസനെ പ്രഗ്നാനന്ദ തോല്പിക്കുന്നത്. മുൻപ് റാപ്പിഡ് ഫോർമാറ്റുകളിൽ കാൾസനെ തോൽപ്പിച്ചിട്ടുണ്ടെങ്കിലും ക്ലാസിക്കൽ ചെസ്സിലെ ജയം അമ്പരപ്പിക്കുന്ന നേട്ടം എന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.
മൂന്നാം റൗണ്ടിൽ വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ഇതോടെ 5.5 പോയിൻറുമായി പ്രഗ്നാനന്ദ ടൂർണമെൻറിൽ മുന്നിൽ എത്തി. ഒന്നാം സ്ഥാനത്തായി മത്സരം തുടങ്ങിയ കാൾസൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക ഒന്നാം നമ്പർ താരമായ കാൾസൻറെ ജന്മനാട് കൂടിയാണ് നോർവേ. പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി ആണ് വനിതാ വിഭാഗത്തിൽ നിലവിൽ മുന്നിലുള്ളത്.